September 18, 2026

ഗസല്‍ സന്ധ്യ എന്റെ കേരളത്തില്‍ നാളെ ഷഹബാസ് അമന്‍

0
ei5O0N686586.jpg
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ : എന്റെ കേരളത്തില്‍ പ്രണയത്തിന്റെയും വിരഹത്തിന്റെയും ഗസല്‍രാവുകള്‍ തീര്‍ക്കാന്‍ ഷഹബാസ് അമന്‍ നാളെയെത്തുന്നു . ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ നേതൃത്വത്തില്‍ കല്‍പ്പറ്റ എസ്.കെ.എം.ജെ സ്‌കൂള്‍ മൈതാനത്ത് നടക്കുന്ന എന്റെ കേരളം മേളയില്‍ ശനിയാഴ്ച വൈകീട്ട് 6.30 ന് ഗസല്‍ അരങ്ങേറും. രാവിലെ 10 ന് പ്രധാന വേദിയില്‍ ഫിഷറീസ് വകുപ്പിന്റെ നേതൃത്വത്തില്‍ മൂല്യവര്‍ദ്ധിത മത്സ്യ ഉത്പ്പന്നങ്ങള്‍, മത്സ്യ സംസ്‌കരണം എന്ന വിഷയത്തില്‍ സെമിനാര്‍ നടക്കും. കൊച്ചി സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് ടെക്നോളജി പ്രിന്‍സിപ്പല്‍ സയന്റിസ്റ്റ് ഡോ. എസ്. ആശാലത വിഷയാവതരണം നടത്തും. ഉച്ചയ്ക്ക് രണ്ടിന് പട്ടിക വര്‍ഗ്ഗ വികസന വകുപ്പിന്റെ നേതൃത്വത്തില്‍ ആധുനിക വിദ്യാഭ്യാസം ആദിവാസി സമൂഹം എന്ന വിഷയത്തില്‍ സെമിനാര്‍ നടക്കും.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *