November 6, 2026

തലപ്പുഴ പൊയിലിൽ മാവോ സംഘമെത്തി

0
IMG_20230428_173142.jpg
Bureau Wayanad
By ന്യൂസ് വയനാട് ബ്യൂറോ
തലപ്പുഴ: തലപ്പുഴ പൊയിലിൽ മാവോ സംഘമെത്തി. പൊയിൽ തൊഴാലപുത്തൻപുര ജോണിന്റെ വീട്ടിലാണ് ഒരു സ്ത്രീയും മൂന്ന് പുരഷൻമാരും യൂണിഫോമിൽ ആയുധങ്ങളുമായാണ് എത്തിയത്. അരിയും മറ്റ് സാധനങ്ങളും വാങ്ങി തിരിച്ച് പോയി. തലപ്പുഴ പോലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തിവരുന്നു.വ്യാഴാഴ്ച രാത്രി 8.30
യോടെയാണ് മാവോ സംഘം ജോണിന്റെ വീട്ടിൽ എത്തിയത്.
ഒരിടവേളക്ക് ശേഷമാണ് തലപ്പുഴയിൽ മാവോവാദി സംഘം എത്തുന്നത്. മാവോ സാനിധ്യം സ്ഥിരീകരിച്ച പ്രദേശമാണ് തലപ്പുഴ, കമ്പമല, മക്കിമല പ്രദേശങ്ങൾ കൊവിഡിന് മുൻപ് മേൽ പറഞ്ഞ പ്രദേശങ്ങളിൽ മാവോ സംഘമെത്തി മുദ്രാവാക്യം വിളിക്കുകയും പോസ്റ്ററുകൾ പതിച്ച സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. ആയുധധാരികളായ നാലംഗ സംഘത്തിൽ ഒരു സ്ത്രീയും മൂന്ന് പുരുഷൻമാരുമാണ് ഉണ്ടായിരുന്നത്. ആദ്യം കട്ടൻ ചായ വേണമെന്ന് പറഞ്ഞു ചായ വെച്ച് നൽകി. അതിന് ശേഷം അരിയും പഞ്ചസാരയും ഉപ്പും ചോദിച്ചു അതും നൽകിയതായും പിന്നീട് അവർ പോയതായും ജോൺ പറഞ്ഞു.ഇന്നലെ ഉച്ചയോടെയാണ് സംഭവം പുറത്തറിയുന്നത്. തലപ്പുഴ പോലീസ് സ്ഥലത്തെത്തി ജോണിന്റെ മൊഴി രേഖപ്പെടുത്തുകയും മേൽ നടപടികൾ സ്വീകരിച്ചു. തലപ്പുഴ മക്കിമല അത്തിമല  കോളനിയിലെ ജിഷ എന്ന യുവതി മാവോ സംഘത്തിൽ ചേർന്നിട്ടുണ്ട്. കേരള പോലീസും കർണാടക പോലീസും അത് സ്ഥിരീകരിച്ചിട്ടുള്ളതുമാണ്.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *