April 29, 2024

ക്രൈസ്തവ വിശ്വാസികളെയും,സന്യസ്ഥരെയും അപമാനിക്കുന്ന കക്കുകളി’ നാടകം നിരോധിക്കണം. കെ.കെ. എബ്രഹാം

0
Img 20230502 133642.jpg

പുൽപ്പള്ളി: ക്രൈസ്തവ വിശ്വാസത്തെയും, പുരോഹിതരെയും,കന്യാസ്ത്രീകളെയും അപമാനിക്കുന്ന കക്കുകളി നാടകം നിരോധിക്കണമെന്ന്  കെ.പി.സി.സി. ജനറൽ സെക്രട്ടറി കെ.കെ. എബ്രഹാം സർക്കാരിനോട് ആവശ്യപ്പെട്ടു. വിദ്യാഭ്യാസ, ആതുര സേവന ജീവകാരുണ്യ പ്രവർത്തനങ്ങൾക്കു ത്യാഗ സമ്പൂർണ്ണമായ നേതൃത്വം നൽക്കുന്ന സന്യസ്ഥരെ സമൂഹ മധ്യത്തിൽ കരിതേച്ചു കാണിക്കാനുള്ള സംഘടിത ശ്രമത്തിന്റെ ഭാഗമായി മാത്രമേ നാടക അവതരണത്തെ കാണാൻ കഴിയൂ. സമാധാന പൂർണമായ അന്തരീക്ഷം കലുഷിതമാക്കാൻ നടത്തുന്ന ഗൂഢശ്രമങ്ങളെ ചെറുത്തു തോല്പിയ്ക്കാൻ പൊതു സമൂഹം കക്ഷി രാഷ്ട്രീയത്തിനും ജാതി മത ചിന്തകൾക്കും അതീതമായി രംഗത്തു വരേണ്ടത് അനിവാര്യമാണ്. ഏബ്രഹാം ചൂണ്ടിക്കാട്ടി.കമ്യൂണിസത്തിന്റെ വർത്തമാന കാല ജീർണ്ണതയെ തുറന്നു കാണിക്കുന്ന ഫ്രാൻസിസ് നെറോണയുടെ ചെറുകഥ നാടകരൂപത്തിലായപ്പോൾ മൂലകൃതിയോട് നീതി പുലർത്തിയില്ലന്ന് മാത്രമല്ല, ക്രൈസ്തവ വിശ്വാസത്തെയും, സന്യസ്ഥ സമൂഹത്തെയും ഒന്നടങ്കം അപമാനിക്കുകയും, സമൂഹമദ്ധ്യത്തിൽ കരിതേച്ചു കാണിക്കുകയും ചെയ്യുന്ന കലാ സൃഷ്ടിയായി മാറിയത് യാദൃശ്ചികമല്ല.
ആവിഷ്ക്കാര സ്വാതന്ത്ര്യം മറ്റുള്ളവരുടെ സമാധാന ജീവിതം തകർക്കാനുള്ള ആയുധമാക്കാനുള്ള ശ്രമം അപലപനീയമാണ്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *