March 29, 2024

സ്റ്റുഡൻറ് പോലീസ് കേഡറ്റ് : സ്കൂൾതല മധ്യവേനലവധി ക്യാമ്പിന് തുടക്കമായി

0
20230502 181317.jpg
മൂലങ്കാവ്: സ്റ്റുഡൻറ് പോലീസ് കേഡറ്റ് പദ്ധതിയുടെ സ്കൂൾതല മധ്യവേനലവധി ക്യാമ്പിന് ജിഎച്ച്എസ്എസ് മൂലങ്കാവ് സ്കൂളിൽ തുടക്കമായി . അയാം ദി സൊല്യൂഷൻ എന്ന പ്രമേയം അടിസ്ഥാനമാക്കിയാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്. നാലു ദിവസങ്ങളിലായിട്ടാണ് ക്യാമ്പ് നടത്തുന്നത്. ക്യാമ്പിന്റെ ഔദ്യോഗിക ഉദ്ഘാടനം വയനാട് ജില്ലാ പഞ്ചായത്ത് ഡിവിഷൻ മെമ്പർ അമൽ ജോയ് നിർവഹിച്ചു. സുൽത്താൻബത്തേരി പോലീസ് സ്റ്റേഷനിലെ സബ്ഇൻസ്പെക്ടർ  ബാബു .പി ബി പതാക ഉയർത്തി. സ്കൂൾ പിടിഎ പ്രസിഡൻറ്  എബി. കെ എം അധ്യക്ഷത വഹിച്ചു. ചടങ്ങിന് സ്കൂൾ ഹെഡ്മാസ്റ്റർ  കുഞ്ഞികൃഷ്ണൻ. ഒ കെ ,  ജയലക്ഷ്മി. എം എസ്,  ഷാജി,  ബിനു എന്നിവർ ആശംസകൾ അറിയിച്ചു. ചടങ്ങിന് സ്വാഗതം  സുഭാഷ്. വി യും നന്ദി  ജയന്തി. കെ എസ് എന്നിവരും പറഞ്ഞു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *