കൊടും ചൂഷണം; കോഴിക്കര്‍ഷകര്‍ ആത്മഹത്യാ മുനമ്പില്‍
കൽപ്പറ്റ : വയനാട് ജില്ലയിലെ കോഴി കര്‍ഷകര്‍ കടുത്ത പ്രതിസന്ധിയിലേക്ക്. ആത്മഹത്യയുടെ വക്കിലായ കര്‍ഷകര്‍ വെങ്കിടേശ്വര ഹാച്ചറീസ് െ്രെപവറ്റ് ലിമിറ്റഡ് (വി.എച്ച്.എല്) എന്ന കമ്പനിക്കെതിരെ പരാതിയുമായി രംഗത്ത് എത്തി. കാര്‍ഷിക മേഖലയിലെ തകര്‍ച്ചയെത്തുടര്‍ന്ന് മറ്റൊരു ജീവിതമാര്‍ഗം എന്ന രീതിയില് ബാങ്ക് വായ്പ എടുത്തും സ്വര്‍ണ്ണം പണയം വെച്ചും ഷെഡും അനുബന്ധ സൗകര്യങ്ങളുമൊരുക്കി കോഴി കൃഷിയിലേക്ക് കടന്നുവന്ന കര്‍ഷകരാണിവര്‍. ജീവിത മാര്‍ഗം അടഞ്ഞ കര്‍ഷകര്‍ സംഘടിച്ചു 'വയനാട് പൗള്‍ട്രി ഫാര്‍മേഴ്‌സ് അസോസിയേഷന്' രൂപം നല്കി. സംഘടനയുടെ കീഴില്‍ ഒരുമിച്ചു അണി ചേര്‍ന്ന് ശക്തമായ സമരപരിപാടികളിലേക്ക് നീങ്ങാനാണ് കര്ഷകരുടെ തീരുമാനം.
വി. എച് .എല്‍ കമ്പനിക്കുവേണ്ടി കോഴിയെ വളര്‍ത്തുന്ന 90 ഓളം കര്‍ഷകരുണ്ട് വയനാട്ടില്‍. 2019 ലാണ് വി. എച് .എല്‍ വയനാട്ടില്‍ വരുന്നത്. കമ്പനി കര്‍്ഷകരില്‍ നിന്നും ആധാറിന്റെ പകര്‍പ്, സ്ഥലത്തിന്റെ രേഖയുടെ കോപ്പി, ബ്ലാങ്ക് ചെക്ക് ലീഫ്, മറ്റ് എഗ്രിമെന്റുകള്‍ തുടങ്ങി 16 ഓളം രേഖകള്‍ കൈപ്പറ്റിയശേഷമാണ് ഫാമുകളില്‍ കോഴിക്കുഞ്ഞുങ്ങളെ ഇറക്കിയത്. എഗ്രിമെന്റ് പ്രകാരം 40 ഗ്രാം മുതല് 45 ഗ്രാം വരെ തൂക്കമുള്ള കുഞ്ഞുങ്ങളെയും മതിയായ തീറ്റ, മരുന്നുകള്‍ എന്നിവ കമ്പനി നല്കുകയും കമ്പനിയുടെ ജീവനക്കാര്‍ ഒന്നിടവിട്ട ദിവസങ്ങളില്‍ ഫാം സന്ദര്‍ശിച്ചു നല്‍കുന്ന നിര്‍ദ്ദേശത്തിന്റെയും അടിസ്ഥാനത്തിലാണ് കര്‍ഷകര്‍ കോഴികളെ വളര്‍ത്തുന്നത്. 40 ദിവസം കഴിഞ്ഞാല്‍ കോഴികളെ പിടിക്കുമെന്നും കര്‍ഷകര്‍ക്ക് മിനിമം കൂലിയായി ആറ് രൂപ മുതല് മുകളിലേക്ക് തരാമെന്നും കമ്പനി പറഞ്ഞിരുന്നു.
കോഴി വളര്‍ത്തല്‍ ആരംഭിച്ച ആദ്യത്തെ കുറച്ചു മാസങ്ങളില്‍ ആറ് രൂപക്കു മുകളില്‍ വളര്‍ത്തു കൂലി ലഭിച്ചിരുന്നു. എന്നാല് കഴിഞ്ഞ കുറച്ച് മാസമായി ഗുണമേന്മ കുറഞ്ഞ കുഞ്ഞുങ്ങളെയാണ് കമ്പനി നല്കുന്നത്. കോഴി പിടിക്കുന്നത് കമ്പനി 40 ദിവസം മുതല്‍ 50 ദിവസം വരെ വൈകിപ്പിക്കുകയും ചെയ്തു. അതിന്റെ പേരില്‍ ഉത്പാദന ചെലവ് കൂടി എന്ന കാരണം പറഞ്ഞു വളര്‍ത്തു കൂലി വെട്ടിക്കുറച്ചു. മിനിമം 6 രൂപ എന്നതിന് പകരം 4 രൂപയില്‍ താഴെയായി നല്‍കാന്‍് തുടങ്ങുകയും ചെയ്തു. ചില കര്‍ഷകരില്‍ നിന്നും വളര്‍ത്തു കൂലി 50 ശതമാനത്തിനു മുകളില്‍ കമ്പനി തിരിച്ചുപിടിക്കുകയും ചെയ്തു. ചില കര്‍ഷകര്‍ക്ക് ഒരു രൂപ പോലും നല്കിയിട്ടില്ല. കമ്പനിയുടെ മേല്‌നോട്ടത്തില്‍ കോഴിയെ വളര്‍ത്തുന്ന കര്‍ഷകര്‍ക്ക് നോട്ടക്കൂലി പോലും നല്കാതിരിക്കുന്നത് കൊടും ചൂഷണമാണ്.
കമ്പനി നല്കുന്ന കോഴികള്‍ക്ക് കാലാവസ്ഥ വ്യതിയാനം, മോശമായ പാരന്റ് സ്‌റ്റോക്ക് എന്നിവ മൂലം രോഗം വരുന്നതും ആവശ്യമായ തൂക്കം വരാതിരിക്കുന്നതും കര്‍ഷകരുടെ കുറ്റമായി കമ്പനി കണക്കാക്കുന്നു. വൈദ്യുതി ചാര്ജ്, കാപ്പി തൊണ്ട്,അറക്കപ്പൊടി, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള കെട്ടിട നികുതി എന്നിവയ്ക്ക് ഭീമമായ തുക മുടക്കി കോഴിക്കുഞ്ഞുങ്ങളെ വളര്‍ത്തുന്ന കര്‍ഷകര്‍ക്ക് നിലവിലെ സാഹചര്യത്തില്‍ അവ മുടക്കുന്ന തുക പോലും ലഭിക്കാത്ത സാഹചര്യമാണ് ഉള്ളത്. കൂടാതെ കമ്പനി പ്രതീക്ഷിക്കുന്ന റിസള്‍ട് ലഭിക്കാത്ത ഫാം ഉടമകള്‍ക്ക് സാങ്കേതിക പ്രശനങ്ങള്‍ പറഞ്ഞു നോട്ടക്കൂലി ഒന്നര രണ്ടുമാസം വരെ താമസിപ്പിക്കുന്നത് ബാങ്ക് ലോണും മറ്റുമുള്ള കര്‍ഷകരെ കൂടുതല്‍ ദുരിതത്തിലാക്കുന്നു.
വയനാട് പൗള്‍ട്രി ഫാര്‍മേഴ്‌സ് അസോസിയേഷന്‍ കമ്പനിക്ക് കര്‍ഷകരുടെ പ്രശ്‌നങ്ങള് ബോധിപ്പിച്ചുകൊണ്ട് നിവേദനം നല്കിയെങ്കിലും അനുകൂലമായ പ്രതികരണമല്ല കമ്പനിയുടെ ഭാഗത്തുനിന്നും ഉണ്ടായിട്ടുള്ളത്. പ്രശ്‌ന പരിഹാരമുണ്ടായില്ലെങ്കില്‍ ശക്തമായ സമരപരിപാടികളിലേക്ക് കടക്കുവാനാണ് അസോസിയേഷന് ഉദ്ദേശിക്കുന്നത്.
വാര്‍ത്താസമ്മേളനത്തില്‍ വയനാട് പൗള്‍ട്രി ഫാര്‍മേഴ്‌സ് അസോസിയേഷന്‍ പ്രസിഡണ്ട് ഹമീദ് അമ്പലവയല്‍ (8943594662), സെക്രട്ടറി സുനില്‍ കുമാര്‍ മീനങ്ങാടി (8590013690), ഖജാന്‍ജി റീന കാര്‍ട്ടികുളം എന്നിവര്‍ പങ്കെടുത്തു.
Leave a Reply