August 27, 2026

കെ കരുണാകരപിള്ള അനുസ്മരണം നടത്തി

0
20230502_184146.jpg
By ന്യൂസ് വയനാട് ബ്യൂറോ
        കൽപ്പറ്റ :കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്‌സ് അസോസിയേഷന്റെ നേതൃത്വത്തിൽ മുൻ സംസ്ഥാന പ്രസിഡണ്ട് കെ. കരുണാരപിള്ളയുടെ ആറാം അനുസ്മരണ സമ്മേളനം കൽപ്പറ്റയിൽ നടത്തി. സംസ്ഥാന ജീവനക്കാർക്കും പെൻഷൻക്കാർക്കും നിരവധി ആനുകൂല്യങ്ങൾ ലഭിക്കുന്നതിന് വേണ്ടി ഭരണത്തിന്റെ നിറം നോക്കാതെ പോരാടിയ കെ കരുണാരവിളയുടെ ആറാം അനുസ്മരണ സമ്മേളനം കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻകൽപ്പറ്റയിൽ ആചരിച്ചു. അനുസ്മരണ സമ്മേളനം സംഘടനയുടെ സംസ്ഥാന കമ്മിറ്റി അംഗം വിപിനചന്ദ്രൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് വേണുഗോപാൽ. എം. കീഴ്ശ്ശേരി അധ്യക്ഷത വഹിച്ച യോഗത്തിൽ സംസ്ഥാന കമ്മിറ്റി അംഗം ജി.വിജയമ്മ ടീച്ചർ, കമ്മന മോഹനൻ, കെ ശശികുമാർ, സണ്ണി ജോസഫ്, ടി.ഓ.റൈമൺ, കെ കെ കുഞ്ഞുമുഹമ്മദ്, എൻ ഡി ജോർജ്, കെഎൽ തോമസ്, പി ഓമന ടീച്ചർ, വി ആർ ശിവൻ, പി കെ സുകുമാരൻ തുടങ്ങിയവർ പ്രസംഗിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *