November 6, 2026

താക്കോല്‍ കൈമാറി

0
eiB8H8V54449.jpg
Bureau Wayanad
By ന്യൂസ് വയനാട് ബ്യൂറോ
പുൽപ്പള്ളി : സംസ്ഥാന സര്‍ക്കാറിന്‍റെ രണ്ടാം വാര്‍ഷികം – നൂറ് ദിന കര്‍മ്മ പരിപാടികളുടെ ഭാഗമായി മുള്ളന്‍കൊല്ലി ഗ്രാമ പഞ്ചായത്തില്‍ നിര്‍മ്മാണം പൂര്‍ത്തീകരിച്ച ലൈഫ് /പി .എം .എ .വൈ ഭവനങ്ങളുടെ താക്കോല്‍ കൈമാറി. ഇന്ദിരാഗാന്ധി ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ പ്രസിഡന്‍റ് പി.കെ വിജയന്‍, മേരി കളപ്പുരയ്ക്കല്‍ എന്ന ഗുണഭോക്താവിന്‍റെ ഭവനത്തിന്‍റെ താക്കോല്‍ കൈമാറി പഞ്ചായത്ത്തല ഉദ്ഘാടനം നിര്‍വ്വഹിച്ചു. ചടങ്ങില്‍ ഗ്രാമ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍മാര്‍, ജനപ്രതിനിധികള്‍ ലൈഫ് ഗുണഭോക്താക്കല്‍, ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. വാര്‍ഡ് തലത്തില്‍ നടന്ന പരിപാടിയില്‍ പി .എം .എ .വൈ ഗുണഭോക്താവായ ചന്ദ്രിക പ്രസന്നന്‍ എന്ന ഗുണഭോക്താവിന് വൈസ് പ്രസിഡന്‍റ് ലില്ലി തങ്കച്ചന്‍ താക്കോല്‍ കൈമാറി.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *