November 6, 2026

കെല്ലൂർ കാട്ടിച്ചിറക്കൽ മഖാം ഉറൂസ് ഇന്നും നാളെയും

0
ei1VPO734874.jpg
Bureau Wayanad
By ന്യൂസ് വയനാട് ബ്യൂറോ
കെല്ലൂർ :വയനാട്ടിലെ ചരിത്രപ്രസിദ്ധ തീർത്ഥാടന കേന്ദ്രമായ കെല്ലൂർ കാട്ടിച്ചിറക്കൽ മഖാം ശരീഫിൽ അന്ത്യവിശ്രമം കൊള്ളുന്ന സയ്യിദ് അഹമ്മദ് ജലാലുദ്ദീൻ ബുഖാരിയുടെ ആണ്ട് നേർച്ച വിവിധ പരിപാടികളോടെ ഇന്നും നാളെയുമായി നടക്കുന്നതാണ് .
ഇന്ന് രാത്രി 7 മണിക്ക് നടക്കുന്ന പൊതു സമ്മേളനം പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യും.കെ ടി ഹംസ മുസ്ലിയാർ വി മൂസക്കോയ മുസ്ലിയാർ എസ് മുഹമ്മദ് ദാരിമി എന്നിവർ പ്രസംഗിക്കും റാഷിദ് ഗസ്സാലി മുഖ്യപ്രഭാഷണം നടത്തും.
ദിക്റ് ദുആ മജ്‌ലിസിന് സയ്യിദ് സഫ്‌വൻ തങ്ങൾ ഏഴുമല നേതൃത്വം നൽകും. ഞായറാഴ്ച 10 മണിക്ക് മൗലിദ് പാരായണവും കൂട്ട സിയാറത്തും 12 മണി മുതൽ 2 30 വരെ അന്നദാനം ഉണ്ടായിരിക്കുന്നതാണ്.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *