May 3, 2024

വയനാടൻ പച്ച തേടി മലപ്പുറത്തെ അധ്യാപക വിദ്യാർഥികൾ

0
Eiwsewm35058.jpg
കല്ലൂർ : വയനാടിന്റെ സവിശേഷമായ ജനജീവിതമറിയാനും വനഭംഗിയസ്വാദിക്കാനുമായി മലപ്പുറത്തെ അധ്യാപക വിദ്യാർഥികൾ.
ഗവ. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടീച്ചർ എഡ്യൂക്കേഷനിലെ നൂറോളം അധ്യാപക വിദ്യാർഥികളാണ് വയനാട് കല്ലൂർ ആർ ജി എം എച്ച് എസ് എസിൽ ആറുദിന ക്യാമ്പിനെത്തിയിരിക്കുന്നത്. വയനാടിന്റെ ഗോത്ര പൈതൃകവും ഉൾച്ചേർക്കൽ വിദ്യാഭ്യാസത്തിന്റെ സ്ഥിതിവിവരങ്ങളും ഗവേഷണ ബുദ്ധിയോടെ പഠിക്കുക, പ്രകൃതി പഠനത്തിന് പ്രായോഗിക സാഹചര്യങ്ങൾ ഒരുക്കുക തുടങ്ങിയ ലക്ഷ്യങ്ങളാണ് ''പച്ചില' എന്നു പേരിട്ട ക്യാമ്പിനുള്ളത്.
ജില്ലാ പഞ്ചായത്ത് മെമ്പർ അമൽ ജോയ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. സ്റ്റാഫ് സെക്രടറി ബഷീർ എൻ അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ ഇൻ ചാർജ് മുസ്തഫ മറ്റത്തൂർ, ഹെഡ്മാസ്റ്റർ കെ.പി ഷാജു, സീനിയർ സൂപ്രണ്ട് ടി.കെ മനോജ്, മാനേജർ പി.കെ സതീഷ് കുമാർ, ക്യാമ്പ് കോ-ഓർഡിനേറ്റർ ലുഖ്മാൻ വല്ലാഞ്ചിറ, അംജിദ് യാസിർ കെ, ജംഷീറലി കെ. എന്നിവർ സംസാരിച്ചു.
ക്യാമ്പിന്റെ വിളംബരമറിയിച്ചുള്ള സാംസ്കാരിക ജാഥയും നടന്നു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *