നീറ്റ് മോഡൽ പരീക്ഷ നടത്തി

കല്പറ്റ: കൽപ്പറ്റ നിയോജക മണ്ഡലം എം എൽ എ അഡ്വ. ടി സിദ്ദിഖ് എം എൽ എ കെയറിന്റെ ഭാഗമായി നടപ്പിലാക്കുന്ന സ്പാർക്ക് പദ്ധതിയുടെ ഭാഗമായി നീറ്റ് മോഡൽ പരീക്ഷ നടത്തി. സ്പാർക്ക് പദ്ധതിയുടെ ഭാഗമായി നിയോജക മണ്ഡലത്തിൽ നിന്നും തിരഞ്ഞെടുത്ത വിദ്യാർത്ഥികൾക്കുള്ള മെഡിക്കൽ പ്രവേശന പരീക്ഷക്കുള്ള സൗജന്യ പരിശീലനം ലഭിച്ച വിദ്യാർത്ഥികൾക്കുള്ള മോഡൽ പരീക്ഷയാണ് നടത്തിയത്. കൽപ്പറ്റ നിയോജക മണ്ഡലത്തിന്റെ സമഗ്ര വിദ്യാഭ്യാസ പുരോഗതി ലക്ഷ്യമാക്കി എം എൽ എ വിഭാവനം ചെയ്ത പദ്ധതിയാണ് സ്പാർക്ക്. പദ്ധതിയുടെ ഭാഗമായി എൻ എം എം എസ് , സി യു ഇ ടി തുടങ്ങി വിവിധ പദ്ധതികളുടെ സൗജന്യ പരിശീലനം നടന്നു കൊണ്ടിരിക്കുകയാണ്



Leave a Reply