November 9, 2026

ആദിവാസി വിദ്യാര്‍ത്ഥികളെ സ്വകാര്യ വിദ്യാലയത്തിലേക്ക് മാറ്റാനുള്ള നീക്കം അന്വേഷണത്തിന് കലക്ടറുടെ നിര്‍ദേശം

0
20230507_140632.jpg
Bureau Wayanad
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ :ആദിവാസി വിദ്യാര്‍ത്ഥികളെ സ്വകാര്യ വിദ്യാലയത്തിലേക്ക് മാറ്റാനുള്ള നീക്കം അന്വേഷണത്തിന് കലക്ടറുടെ നിര്‍ദേശം.വാരാമ്പറ്റ സ്‌കൂളില്‍നിന്ന് കൂട്ടത്തോടെ ആദിവാസി വിദ്യാര്‍ഥികളെ കൊല്ലം ജില്ലയിലെ സ്വകാര്യ വിദ്യാലയത്തിലേക്ക് മാറ്റാനുള്ള നീക്കത്തില്‍ അന്വേഷണം നടത്താന്‍ വയനാട് കലക്ടറുടെ നിര്‍ദേശം.മാനന്തവാടി ട്രൈബല്‍ ഡവലപ്‌മെന്റ് ഓഫീസറോടാണ് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ആവശ്യപ്പെട്ടിട്ടുള്ളത്. കൂട്ടത്തോടെ ടിസിക്ക് അപേക്ഷ നല്‍കിയിട്ടുള്ളത് അസ്വാഭാവികമാണ്. ഇതുസംബന്ധിച്ച് വിശദമായ അന്വേഷണം നടത്തുമെന്നും കളക്ടര്‍.വിദ്യാര്‍ത്ഥികളെ സ്‌കൂളില്‍ നിലനിര്‍ത്താനുള്ള നടപടി സ്വീകരിക്കാന്‍ വയനാട് ജില്ലാ കളക്ടര്‍ക്ക് പട്ടിക വര്‍ഗ്ഗ വകുപ്പ് മന്ത്രി കെ രാധാകൃഷ്ണന്‍ നിര്‍ദ്ദേശം നല്‍കയിരുന്നു.
വാരാമ്പറ്റ ഗവ.ഹൈസ്‌കൂളിലെ 35 വിദ്യാര്‍ത്ഥികളെ കൊല്ലത്തെ സ്വകാര്യ വിദ്യാലയത്തില്‍ ചേര്‍ക്കുന്നതിനായി രക്ഷിതാക്കള്‍ കൂട്ടത്തോടെ ടി.സി ക്കായി അപേക്ഷ നല്‍കിയത്. ഇതിനെതിരെയാണ് പിടിഎ കമ്മിറ്റി പരാതി നല്‍കിയത്.മാനന്തവാടി ട്രൈബല്‍ ഡവലപ്‌മെന്റ് ഓഫീസറോടാണ് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ആവശ്യപ്പെട്ടിരുന്നു.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *