April 24, 2024

മന്ത്രി പി. പ്രസാദ് നാളെ ജില്ലയില്‍

0
Img 20230508 194146.jpg
 കൽപ്പറ്റ : കൃഷി വകുപ്പ് മന്ത്രി പി. പ്രസാദ് നാളെ ചൊവ്വ ജില്ലയിലെ വിവിധ പരിപാടികളില്‍ പങ്കെടുക്കും. രാവിലെ 11 ന് അമ്പലവയല്‍ പ്രാദേശിക കാര്‍ഷിക ഗവേഷണ കേന്ദ്രത്തില്‍ ഒരുക്കിയ പച്ചക്കറി-പുഷ്പ വിളകളുടെ മികവിന്റെ കേന്ദ്രം മന്ത്രി നാടിന് സമര്‍പ്പിക്കും. വൈകീട്ട് 3 ന് എഫ്.പി.ഒ കൃഷികൂട്ടങ്ങള്‍ക്ക് ഡ്രോണുകളും കാര്‍ഷിക യന്ത്രങ്ങളും വിതരണം ചെയ്യുന്നതിന്റെ സംസ്ഥാനതല ഉദ്ഘാടനം മാനന്തവാടി വള്ളിയൂര്‍ക്കാവില്‍ മന്ത്രി നിര്‍വഹിക്കും. വൈകീട്ട് 5 ന് തൊണ്ടര്‍നാട് സ്മാര്‍ട്ട് കൃഷിഭവനും മന്ത്രി ഉദ്ഘാടനം ചെയ്യും. ചടങ്ങില്‍ എം.എല്‍.എമാരായ ഒ.ആര്‍. കേളു, ടി. സിദ്ദിഖ്, ഐ.സി. ബാലകൃഷ്ണന്‍, ജില്ലാ കളക്ടര്‍ ഡോ.രേണുരാജ് തുടങ്ങിയവര്‍ പങ്കെടുക്കും.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *