April 25, 2024

വിദ്യാഭ്യാസ വകുപ്പിലെ ജീവനക്കാരുടെ ഓൺലൈൻ സ്ഥലം മാറ്റം അട്ടിമറിച്ച അഡ്മിനിസ്ട്രേറ്റീവ് അസ്സിസ്റ്റന്റിന് പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ കർശനതാക്കിത്

0
Ei70p6124739.jpg
കൽപ്പറ്റ: വയനാട് ജില്ലയിലെ വിദ്യാഭ്യാസ വകുപ്പ് ജീവനക്കാരുടെ 2021-22 വർഷത്തെ ഓൺലൈൻ സ്ഥലം മാറ്റം അട്ടിമറിച്ച അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റൻ്റിനെയും സുപ്രണ്ട്, സെക്ഷൻ ക്ലർക്ക് എന്നീ ജീവനക്കാരേയും പൊതുവിദ്യാഭ്യാസ ഡയറക്ടർ കർശനമായി താക്കീത് ചെയ്ത് ഉത്തരവിറക്കി. ജില്ലയിലെ വിദ്യാഭ്യാസ വകുപ്പിൽ കുറച്ച് കാലമായി നടക്കുന്ന ക്രമവിരുദ്ധ നടപടികളിലും ചട്ടവിരുദ്ധ ഉത്തരവുകളിലും പ്രതിഷേധിച്ച് കേരള എൻ.ജി.ഒ അസോസിയേഷൻ ശക്തമായ പ്രതിഷേധ പരിപാടികൾ സംഘടിപ്പിച്ചിരുന്നു.
2022 ഏപ്രിൽ 26-ന് യാതൊരു മാനദണ്ഡവുമില്ലാതെ നിലവിലെ ചട്ടങ്ങളും നിയമങ്ങളും കാറ്റിൽ പറത്തി ഏഴു ജീവനക്കാരെ സ്ഥലം മാറ്റി ഉത്തരവിറക്കിയിരുന്നു. പൊതു സ്ഥലം മാറ്റത്തിനു ശേഷം നടത്തുന്ന ഏതൊരു സ്ഥലം മാറ്റത്തിനും 3/2017 സർക്കാർ ഉത്തരവിന് വിധേയമായി ക്യൂ സിസ്റ്റം പാലിക്കണമെന്ന നിർദ്ദേശം അട്ടിമറിച്ചും ഒരു സ്ഥാപനത്തിൽ നിന്നും 3-5 വർഷത്തിനു ശേഷം മാറ്റപെടുന്ന ഉദ്യോഗസ്ഥനെ മൂന്നു വർഷത്തിനു ശേഷം മാത്രമേ തിരിച്ച് അതേ ഓഫീസിലേക്ക് സ്ഥലം മാറ്റാൻ പാടുള്ളുവെന്ന നിയമം കാറ്റിൽ പറത്തിയുമാണ് ഉത്തരവ് ഇറങ്ങിയത്. പുതിയ ലാവണത്തിൽ നാലും പത്തും മാസം മാത്രമായ ജീവനക്കാരെയാണ് സ്ഥലം മാറ്റിയത്. കൂടാതെ മേൽ ജീവനക്കാർ സ്ഥലം മാറ്റത്തിനായി അപേക്ഷ പോലും സമർപ്പിച്ചിരുന്നില്ല.
ഇത്തരം ന്യൂനതകൾ ചൂണ്ടിക്കാട്ടി കേരള എൻ.ജി.ഒ അസോസിയേഷൻ സംസ്ഥാന പ്രസിഡണ്ട് പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടർക്ക് പരാതി നൽകിയിരുന്നു. അതിനെ തുടർന്നുള്ള നടപടികളുടെ ഭാഗമായാണ് ബന്ധപ്പെട്ട ജീവനക്കാരെ താക്കീത് നൽകിക്കൊണ്ട് ഉത്തരവിറക്കിയത്.
എന്നാൽ ക്രമവിരുദ്ധമായ ഉത്തരവ് റദ്ദാക്കി നിയമലംഘനം നടത്തിയ ജീവനക്കാർക്കെതിരെ മാതൃകാപരമായ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് കേരള എൻ ജി.ഒ അസോസിയേഷൻ വിദ്യാഭ്യാസ ഉപഡയറക്ടറുടെ കാര്യാലയത്തിൽ വിശദീകരണ യോഗം നടത്തി. ജില്ലാ പ്രസിഡണ്ട് മോബിഷ് പി തോമസ് യോഗം ഉദ്ഘാടനം ചെയ്തു സംസാരിച്ചു. അർഹമായ നീതി നടപ്പിലാക്കുന്നതിന് തുടർ നടപടികൾ വരും ദിവസങ്ങളിൽ സ്വീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ബ്രാഞ്ച് പ്രസിഡണ്ട് ലൈജു ചാക്കോ അധ്യക്ഷത വഹിച്ചു. ബി. സുനിൽകുമാർ, ഗ്ലോറിൻ സെക്വീര, പി.സെൽജി, വി.ജെ.ജിൻസ്, ശ്രീജിത്ത്കുമാർ, ബിനുകുമാർ, ലിതിൻ മാത്യു തുടങ്ങിയവർ സംസാരിച്ചു
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *