November 10, 2026

സ്‌കൂള്‍ മാര്‍ക്കറ്റ് തുടങ്ങി

0
ei61X5825265.jpg
Bureau Wayanad
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി :കണ്‍സ്യൂമര്‍ഫെഡിന്റെ പഠന സാമഗ്രികളുടെ സ്‌കൂള്‍ മാര്‍ക്കറ്റ് മാനന്തവാടിയില്‍ തുടങ്ങി. മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന്‍ബേബി ഉദ്ഘാടനം ചെയ്തു. ബാഗ്, കുട, ടിഫിന്‍ ബോക്സ്, വാട്ടര്‍ബോട്ടില്‍, പേന, പെന്‍സില്‍ തുടങ്ങിയ എല്ലാവിധ പഠന സാമഗ്രികളും കുറഞ്ഞ നിരക്കില്‍ സ്റ്റുഡന്റ് മാര്‍ക്കറ്റിലൂടെ ലഭിക്കും. 10 മുതല്‍ 40 ശതമാനം വരെ ഡിസ്‌കൗണ്ടില്‍ പഠന സാമഗ്രികള്‍ ലഭ്യമാകും. സംസ്ഥാനത്തൊട്ടാകെ അഞ്ഞൂറിലേറെ കേന്ദ്രങ്ങളിലാണ് സ്റ്റുഡന്റ് മാര്‍ക്കറ്റ് പ്രവര്‍ത്തിക്കുന്നത്. മാനന്തവാടി ബ്രാഞ്ച് മാനേജര്‍ റാണി ആന്റണി, ഗോഡൗണ്‍ മാനേജര്‍ ബി.സുനീര്‍, ജീവനക്കാരായ പി.ആര്‍ രമേശ്കുമാര്‍, കെ.എ പ്രദീപ് കുമാര്‍, പി.കവിത തുടങ്ങിയവര്‍ പങ്കെടുത്തു.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *