April 26, 2024

തൊഴിലുറപ്പ് പദ്ധതിയിലുള്‍പ്പെടുത്തി നിര്‍മ്മിച്ച 28 കുളങ്ങള്‍ ഉദ്ഘാടനം ചെയ്തു

0
Img 20230520 Wa0029.jpg
കോട്ടത്തറ : സംസ്ഥാന സര്‍ക്കാരിന്റെ 100 ദിന കര്‍മ്മ പരിപാടിയുടെ ഭാഗമായി ജലക്ഷാമം പരിഹരിക്കുക എന്ന ലക്ഷ്യത്തോടെ മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി ജില്ലയില്‍ രണ്ടാംഘട്ടത്തില്‍ പൂര്‍ത്തീകരിച്ച 28 കുളങ്ങളുടെ ജില്ലാതല ഉദ്ഘാടനം കോട്ടത്തറ ഗ്രാമ പഞ്ചായത്തില്‍ നടന്നു. കോട്ടത്തറ ഗ്രാമ പഞ്ചായത്തിലെ വാളലില്‍ നിര്‍മ്മിച്ച കുളം കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.കെ നസീമ ഉദ്ഘാടനം ചെയ്തു. കോട്ടത്തറ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് നസീമ അബൂബക്കര്‍ അധ്യക്ഷത വഹിച്ചു. 
ജില്ലയില്‍ ആദ്യ ഘട്ടത്തില്‍ തൊഴിലുറപ്പ് പദ്ധതിയിലുള്‍പ്പെടുത്തി 27 കുളങ്ങള്‍ നിര്‍മ്മിച്ചിരുന്നു. ജലസംരക്ഷണത്തിന്റെ ആവശ്യകത സംബന്ധിച്ച് ജനങ്ങളെ ബോധവല്‍ക്കരിക്കുന്നതിനും തൊഴിലുറപ്പ് പദ്ധതിയില്‍ നടപ്പിലാക്കുന്ന ജലസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ എങ്ങനെ പ്രയോജനപ്പെടുത്താമെന്നത് സംബന്ധിച്ചും അവബോധം നല്‍കുകയാണ് കുളം നിര്‍മ്മാണത്തിലൂടെ ലക്ഷ്യം വയ്ക്കുന്നത്. തദ്ദേശ സ്വയംഭരണ സ്ഥാപന അദ്ധ്യക്ഷന്മാരുടെ നേതൃത്വത്തില്‍ ഒരോ ബ്ലോക്ക്, ഗ്രാമ പഞ്ചായത്തിലെയും കുളങ്ങളും ഉദ്ഘാടനം ചെയ്തു. ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമിയി ജില്ലയില്‍ അമൃത് സരോവറിനായി 80 പൊതു കുളങ്ങള്‍ കണ്ടെത്തുകയും 62 കുളങ്ങളുടെ പുനരുദ്ധാരണ പ്രവൃത്തി ആരംഭിക്കുകയും 37 കുളങ്ങള്‍ പൂര്‍ത്തീകരിക്കുകയും ചെയ്തു. ഭൂഗര്‍ഭ ജലനിരപ്പിലുണ്ടായിട്ടുള്ള കുറവ് പരിഹരിക്കുന്നതിന് ജലസംരക്ഷണ പ്രവൃത്തികളായ കുളങ്ങള്‍, തടയണകള്‍, മഴക്കുഴികള്‍, കിണര്‍ റീചാര്‍ജ്ജ് സംവിധാനങ്ങള്‍ മുതലായവ തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായി ജില്ലയില്‍ നടപ്പാക്കുന്നുണ്ട്.
ചടങ്ങില്‍ കോട്ടത്തറ ഗ്രാമപഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഇ.കെ വസന്ത, ബ്ലോക്ക് ഡിവിഷന്‍ മെമ്പര്‍ ജോസ് പാറപ്പുറം, ഗ്രാമ പഞ്ചായത്ത് മെമ്പര്‍മാരായ അനിത ചന്ദ്രന്‍, പുഷ്പാ സുന്ദരന്‍, പഞ്ചായത്ത് സെക്രട്ടറി സി. സജിത്ത്, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *