വന്യജീവി പ്രശ്നം: നിയമപരമായ അധികാരം പ്രയോഗിക്കാൻ സർക്കാർ തയാറാകണം: എ.ഐ.വൈ.എഫ്

കൽപ്പറ്റ : കേരളത്തിലെ വന്യജീവി ആക്രമണത്തിൽ മനുഷ്യർ കൊല്ലപ്പെടുന്ന സാഹചര്യത്തിൽ കേന്ദ്ര നിയമത്തിൽ സംസ്ഥാന സർക്കാറിന് അനുവദിച്ച് നൽകിയ അധികാരങ്ങൾ പ്രായോഗികമായി നടപ്പിലാക്കാൻ സർക്കാർ തയാറാകണമെന്നും, ഇക്കാര്യത്തിൽ വനം വകുപ്പ് മന്ത്രി സങ്കേതികത്വം പറഞ്ഞ് ഒഴിയുന്നത് അവസാനിപ്പിക്കണം. കേന്ദ്രം കനിയുന്നത് വരെ സംസ്ഥാനത്തെ വനാതിർത്തികളിലെ മനുഷ്യരെ കൊലക്ക് കൊടുക്കണമെന്ന തരത്തിലുള്ള മന്ത്രിയുടെ നിലപാട് പുനപരിശോധിക്കണമെന്നും എഐവൈഎഫ് ആവശ്യപ്പെടു. രക്തസാക്ഷികളെ കുറിച്ചുളള ബിഷപ്പ് ജോസഫ് പാംപ്ലാനിയുടെ പ്രസ്താപന അപലപനീയമാണ്. അറിവില്ലാത്ത വിഷയങ്ങളെ കുറിച്ച് സംസാരിക്കുന്നത് അല്‍പ്പത്തരമാണ്. അദ്ദേഹം നിരന്തരം വിവാദങ്ങള്‍ സൃഷ്ട്ടിച്ചുകൊണ്ടിരിക്കുകയാണ്. രക്തസാക്ഷിത്വങ്ങളുടെ വിലയാണ് ഇന്നത്തെ കേരളമെന്ന് അദ്ദേഹം ഓര്‍മിക്കുന്നത് നല്ലതാണെന്നും എഐവൈഎഫ് സംസ്ഥാന പ്രസിഡന്റ് എന്‍ അരുണ്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. സംസ്ഥാന ജോയിന്റ് സെക്രട്ടറി അഡ്വ. കെ കെ സമദ്, കെ ഷാജഹാന്‍, വൈസ് പ്രസിഡന്റുമാരായ അഡ്വ. വിനീത വിന്‍സെന്റ്, പ്രസാദ് പറേരി, ജില്ലാ പ്രസിഡന്റ് സുമേഷ് എം സി, സെക്രട്ടറി ലെനിസ്റ്റാന്‍സ് ജേക്കബ് എന്നിവര്‍ പങ്കെടുത്തു.



Leave a Reply