മാനന്തവാടി നഗരസഭയിൽ സ്പോർട്ട് അക്കാദമി ആരംഭിച്ചു

മാനന്തവാടി :മാനന്തവാടി നഗരസഭയിലെ 2022 -24 വർഷത്തെ പദ്ധതിയിൽ ഉൾപ്പെടുത്തി 13 ലക്ഷം രൂപ ചെലവിൽ 36 ഡിവിഷനുകൾ കേന്ദ്രീകരിച്ച് കായിക പരിശീലനം ആരംഭിച്ചതായി നഗരസഭ അധികൃതർ മാനന്തവാടിയിൽ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. എട്ടു മുതൽ പതിനഞ്ച് വയസ്സ് പ്രായമുള്ള കുട്ടികൾക്കും ആൺകുട്ടികൾക്കുമാണ് പരിശിലനം. 6 കേന്ദ്രങ്ങളിൽ ഫുട്ബോൾ 11 കേന്ദ്രങ്ങളിൽ വോളിബോൾ 10 കേന്ദ്രങ്ങളിൽ ഷട്ടിൽ . 2 കേന്ദ്രങ്ങളിൽ ബാസ്ക്കറ്റ്ബോൾ . 2 കേന്ദ്രങ്ങളിൽ ക്രിക്കറ്റ് ഒരു കേന്ദ്രത്തിൽ ബോക്സിoഗ് ഒരു കേന്ദ്രത്തിൽ അത് ലറ്റിക്സ് എന്നിങ്ങനെയാണ് പരിശീലനം നൽകുന്നത് .നാട്ടിൻപുറങ്ങളിലെ ഗ്രാമീണ ഗ്രൗണ്ടുകളാണ് പരിശീലനം നൽകുന്നത്എല്ലാദിവസവും വൈകുന്നേരം 5 മണി മുതൽ 6 30 വരെയാണ് പരിശീലന സമയം. കായിക പരിശീലനത്തിലൂടെ നല്ല ആരോഗ്യമുള്ള തലമുറയെ സൃഷ്ടിക്കുകയും . മറ്റ് അസ്സൻമാർഗിക പ്രവർത്തനങ്ങളിൽ ഏർപ്പെടാതെ സമൂഹത്തിനും കുടുംബത്തിനുംഅനുഗ്രഹീതമായ തലമുറയെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് പരിശീല പരിപാടികൾ നടക്കുന്നതെന്നും നഗരസഭ അധികൃതർ അറിയിച്ചു. ചൂട്ടക്കടവിൽ ഫുട്ബോൾ പരിശീലവുംപയ്യമ്പള്ളി മുട്ടൻകരയിൽ ഷട്ടിൽ പരിശീലവും ആരംഭിച്ചതായും അധികൃതർ അറിയിച്ചു. പരിശീലനത്തിൽ പങ്കെടുക്കാൻ താല്പര്യമുള്ള വിദ്യാർത്ഥികൾക്ക് വാർഡ് കൗൺസിലറുടെ കൈവശ പേര് നൽകാവുന്നതാണ്. വാർത്ത സമ്മേളനത്തിൽ നഗരസഭാ ചെയർപേഴ്സൺ സി കെ രക്തനവല്ലി വൈസ് ചെയർപേഴ്സൺ ജേക്കബ് സെബാസ്റ്റ്യൻ. പി വി ജോർജ് പി എം ബെന്നി . പി വിഎസ് മൂസ .വി യു ജോയ് മാർഗരറ്റ് തോമസ് തുടങ്ങിയവർ പങ്കെടുത്തു



Leave a Reply