കാർത്തികേയൻ റിപ്പോർട്ട് ഔദ്യോഗികമായി പുറത്തു വിടുക: എം എസ് എം
കൽപ്പറ്റ: പ്ലസ് വൺ സീറ്റ് ക്ഷാമത്തെപ്പറ്റി പഠിക്കാൻ കേരള സർക്കാർ നിയോഗിച്ച വി കാർത്തികേയൻ സമിതി സമർപ്പിച്ച റിപ്പോർട്ട് ഔദ്യോഗികമായി പുറത്തുവിടാത്തത് അപലപനീയമാണെന്ന് എം എസ് എം മർകസുദ്ദഅ് വ സംസ്ഥാന കൗൺസിൽ അഭിപ്രായപ്പെട്ടു. എസ്.എസ്.എൽ.എസി പരീക്ഷ വിജയിച്ച മുഴുവൻ വിദ്യാർത്ഥികൾക്കും ഉപരിപഠനം സാധ്യമാക്കണമെന്നും റിപ്പോർട്ട് ഉടൻ പുറത്തു വിടണമെന്നും റിപ്പോർട്ട് നടപ്പിലാക്കാൻ വേണ്ട സത്വര നടപടികൾ സ്വീകരിക്കണമെന്നും കൗൺസിൽ ആവശ്യപ്പെട്ടു. മെയ് 20,21 ദിവസങ്ങളിലായി കൽപ്പറ്റ എം എസ് സ്വാമിനാഥൻ ഫൗണ്ടേഷനിൽ വെച്ച് നടന്ന എം എസ് എം സംസ്ഥാന കൗൺസിൽ കേരള ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി ഡോ. ജമാലുദ്ദീൻ ഫാറൂഖി ഉദ്ഘാടനം ചെയ്തു. മൂല്യരഹിത കാലത്ത് മൂല്യബോധം ഉയർത്തി വിദ്യാർത്ഥികൾ മാതൃകയാകണമെന്ന് അദ്ദേഹം ഓർമപ്പെടുത്തി. കെ.എൻ.എം മർക്കസുദ്ദഅവ സംസ്ഥാന വൈസ് പ്രസിഡന്റ് സൈദലവി എഞ്ചിനീയർ, ഐ.എസ്.എം സംസ്ഥാന പ്രസിഡന്റ് സഹൽ മുട്ടിൽ, അബ്ദുസ്സലാം മുട്ടിൽ, സലീം മേപ്പാടി, അബ്ദുൽ ഹകീം, ഹാസിൽ കുട്ടമങ്കലം, എം എസ് എം സംസ്ഥാന പ്രസിഡന്റ് ജസീം സാജിദ്, എം എസ് എം സംസ്ഥാന ജനറൽ സെക്രട്ടറി ആദിൽ നസീഫ് ഫാറൂഖി, ട്രഷറർ ജസിൻ നജീബ്, നുഫൈൽ തിരൂരങ്ങാടി, സമാഹ് ഫാറൂഖി, ഷഹീം പാറന്നൂർ, ഷഫീഖ് അസ്ഹരി, ബാദുഷ തൊടുപുഴ, റാഫിദ് ചേനാടൻ, ഡാനിഷ് അരീക്കോട് തുടങ്ങിയവർ പ്രസംഗിച്ചു.
Leave a Reply