August 28, 2026

ജപ്തിയുടെ പേരില്‍ കര്‍ഷകരെ ദ്രോഹിക്കാന്‍ അനുവദിക്കില്ല- കര്‍ഷക കോണ്‍ഗ്രസ്സ്

0
20230528_165529.jpg
By ന്യൂസ് വയനാട് ബ്യൂറോ
കല്‍പ്പറ്റ: കല്‍പ്പറ്റ മണ്ഡലം കര്‍ഷക കോണ്‍ഗ്രസ്സിന്റെ നേതൃത്വത്തില്‍ മണ്ഡലം കണ്‍വെന്‍ഷനും റാലിയും നടത്തി കര്‍ഷകര്‍ക്കെതിരെ ബാങ്കുകള്‍ നടത്തുന്ന ജപ്തി നടപടികള്‍ അവസാനിപ്പിക്കുക , കര്‍ഷകര്‍ക്ക് ബാങ്കുകള്‍ നല്‍കേണ്ട വാഴ്പ പലിശ സബ്‌സിഡി സര്‍ക്കാര്‍ ഉടനെ അനുവദിക്കുക, വന്യമൃഗ ശല്യത്തില്‍ നിന്ന് കര്‍ഷകരെയും വിളകളെയും സംരക്ഷിക്കുക , തുടങ്ങിയ മുദ്രവാക്യങ്ങള്‍ ഉയര്‍ത്തിയാണ് കണ്‍വെന്‍ഷനും റാലിയും സംഘടിപ്പിട്ടുള്ളത് ബാങ്കുകളില്‍ നിന്നെടുത്ത ലോണുകളെ പേരില്‍ ജപ്തി ഭീഷണി മുയക്കുന്ന ബാങ്കുകളുടെ നടപടിയെ ഏത് വിധേനയും ചെറുക്കുമെന്ന് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യ്ത് കൊണ്ട് കര്‍ഷക കോണ്‍ഗ്രസ്സ് സംസ്ഥാന പ്രസിഡന്റ് കെ സി വിജയന്‍ പറഞ്ഞു മണ്ഡലം പ്രസിഡന്റ് ജീണ്‍സണ്‍ പുളിയാര്‍ മല അധ്യക്ഷത വഹിച്ചു , ഡി സി സി വൈസ് പ്രസിഡന്റ് ഒ വി അപ്പച്ചന്‍ മുഖ്യപ്രഭാഷണം നടത്തി കര്‍ഷക കോണ്‍ഗ്രസ്സ് ജില്ലാ പ്രസിഡന്റ് വി എന്‍ ശശിന്ദ്രന്‍ , ഗോകുല്‍ദാസ് കോട്ടയില്‍ , അഡ്വ ചന്ദ്രശേഖരന്‍, സാലിറാട്ടക്കൊല്ലി , പി കെ മുരളി , പി കബീര്‍ , എം എം മാത്യു , സക്കരിയ, ഇ വി എബ്രറഹാം, ബാബു പി മാത്യു , എം എം മാത്യു , ആര്‍ രാജന്‍, ഷെര്‍ളി ജോസ്, ടി ജെ ആന്റണി , വി നൗഷാദ് , ഷിഹാബ് കാച്ചാസ് ഷൗക്കത്ത് പഞ്ചലി തുടങ്ങിയവര്‍ സംസാരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *