സമസ്ത ദേശീയ വിദ്യാഭ്യാസ പദ്ധതി കാലിക പ്രസക്തം വെള്ളമുണ്ട റെയ്ഞ്ച് ജംഇയ്യത്തുൽ മുഅല്ലിമീൻ

വെള്ളമുണ്ട: സമസ്ത ആവിഷ്കരിച്ച ദേശീയ വിദ്യാഭ്യാസ പദ്ധതി കാലിക പ്രസക്തമാന്നെന്നും അതിൻ്റെ പ്രചാരകരായി കർമ്മ രംഗത്ത് ഇറങ്ങാൻ മുഅല്ലിങ്ങൾ തയ്യാറാവണമെന്നും വെള്ളമുണ്ട റെയ്ഞ്ച് വാർഷിക ജനറൽ ബോഡി.
വെള്ളമുണ്ട നൂറുൽ ഇസ്ലാം മദ്രസ്സയിൽ ചേർന്ന
ജനറൽ ബോഡി യിൽ മുഫത്തിഷ് മുസ്തഫ ഫൈസി പൊഴുതന അധ്യക്ഷനായി സെക്രട്ടറി വി അബ്ദുൽ ജലീൽ മൗലവി വെള്ളമുണ്ട സ്വാഗതം പറഞ്ഞു .മഹല്ല് ഖത്തീബ് മുഹമ്മദ് റഫീഖ് ദാരിമി ഉദ്ഘാനം നിർവഹിച്ചു . മുദരിബ് ശറഫുദ്ദീൻ നിസാമി ജനറൽ ടോക് നടത്തി skmma സെക്രട്ടറി ഒ ഉസ്മാൻ മൗലവി ആശംസ അർപ്പിച്ചു .2023-24 വർഷത്തെ ഭാരവാഹികളെ തിരഞ്ഞെടുക്കുന്നതിന് ജില്ല റിട്ടേണിംഗ് ഓഫീസർ അബൂബക്കർ റഹ്മാനി നേതൃത്വം നൽകി
ഭാരവാഹികളായി പ്രസിഡൻ്റ് സയ്യിദ് അഹ്മദ് സഈദ് ജിഫ്രി വൈസ് പ്രസിഡൻ്റുമാർ മുഹമ്മദ് റഫീഖ് ദാരിമി .അബ്ദുൽ മജീദ് ദാരിമി ജനറൽ സെക്രട്ടറി വി അബ്ദുൽ ജലീൽ മൗലവി വെള്ളമുണ്ട. ജോയിൻ സെക്രട്ടറിമാർ എൻ കെ മുഹമ്മദലി റഹ്മാനി. എ അലിഹിശാമി. ട്രഷറർ ടി.അഷ്റഫ് വെള്ളിലാടി പരീക്ഷ ബോർഡ് ചെയർമാൻ സി അബ്ദുല്ല ഫൈസി വൈസ് ചെയർമാൻ മമ്മൂട്ടി സ അ ദി .ഐ ടി കോഡിനേറ്റർ മുഹമ്മദലി റഹ്മാനി .എസ് കെ എസ് ബി .വി ചെയർമാൻ ഫൈസൽ ഫൈസി കൺവീനർ സിദ്ദീഖ് അസ്ഹരി റിലീഫ് സമിതി ചെയർമാൻ എൻ കെ. സുലൈമാൻ മൗലവി.കൺവീനർ കെ. എ.റഷീദ് മൗലവി സുപ്രഭാതം കോഡിനേറ്റർ സലീം അസ്ഹരി .ഓഡിറ്റർ മാർ സഫറത്തലി ദാരിമി. സാ ജിർ ദാരിമി എന്നിവരെ തിരഞ്ഞെടുത്തു.



Leave a Reply