September 17, 2026

സെന്റ് തോമസ് എ.യു.പി സ്കൂൾ സപ്തതി ആഘോഷ ബോധവത്കരണ ക്ലാസ്സ്‌ സംഘടിപ്പിച്ചു

0
IMG_20230531_085559.jpg
By ന്യൂസ് വയനാട് ബ്യൂറോ
മുള്ളൻകൊല്ലി:
മുള്ളൻകൊല്ലി സെന്റ് തോമസ് എ. യു. പി സ്കൂൾ 70 ഇന സപ്തതി ആഘോഷ പരിപാടികളുടെ ഭാഗമായി കോളനികളിൽ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു.
പ്രവേശനോത്സവത്തിന് മുന്നോടിയായി കാരക്കണ്ടി, ഉദയക്കര കോളനികൾ സന്ദർശിച്ച് രക്ഷിതാക്കൾക്കും കുട്ടികൾക്കും സ്കൂൾ പഠനത്തിന്റെ പ്രാധാന്യവും,ലക്ഷ്യവും ബോധ്യപ്പെടുത്തുന്ന ക്ലാസ്സിന് വയനാട് ചൈൽഡ് വെൽഫയർ കമ്മിറ്റി മെമ്പറായ ബിബിൻ ചെമ്പക്കര നേതൃത്വം നൽകി .ഹെഡ്മാസ്റ്റർ ജോൺസൺ കെ.ജി മീറ്റിങ്ങിന് അധ്യക്ഷത വഹിച്ചു. 16-ാം വാർഡ് മെമ്പർ മഞ്ജു ഷാജി, സപ്തതി ആഘോഷ കമ്മിറ്റി കൺവീനർ ഷിജോയ് മാപ്ലശ്ശേരി, പി.ടി.എ പ്രസിഡന്റ് നോബി പള്ളിത്തറ, പൂർവ്വ വിദ്യാർത്ഥി ടോമി ഇടത്തുംപറമ്പിൽ , അധ്യപകരായ ജോയ്സി ജോർജ്, ആൻറണി എം , ധന്യ സഖറിയാസ് സംസാരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *