August 26, 2026

അതിമാരക മയക്കുമരുന്നായ എം ഡി.എം.എ യുമായി യുവാക്കൾ പോലീസ് പിടിയിൽ

0
IMG_20230531_195200.jpg
By ന്യൂസ് വയനാട് ബ്യൂറോ
തിരുനെല്ലി: കാട്ടിക്കുളം പോലീസ് നടത്തിയ പരിശോധനയിൽ 47 ഗ്രാം എം.ഡി.എം.എ യുമായി യുവാക്കൾ പോലീസ് പിടിയിലായി.ഇന്നോവ കാറിൽ സഞ്ചരിച്ചിരുന്ന കൂളിവയൽ സ്വദേശിയായ കുന്നോത്ത് വീട്ടിൽ അഷ്ക്കർ (33) പനമരം സ്വദേശിയായ പട്ടുകത്ത് വീട്ടിൽ മുഹമ്മദ്‌ ആഷിഖ് (30) എന്നിവരെയാണ് തിരുനെല്ലി പോലീസ് സ്റ്റേഷൻ സബ് ഇൻസ്‌പെക്ടർ വി.പി സാജനും സംഘവും പിടി കൂടിയത്. ഇവർക്കെതിരെ എൻ ഡിപിഎസ്  ആക്ട്  പ്രകാരം കേസ് രജിസ്റ്റർ ചെയ്തു. ഇവർ സഞ്ചരിച്ചിരുന്ന കെ എൽ  13 Z 1315 വാഹനവും കസ്റ്റഡിയിലെടുത്തു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *