April 24, 2024

എസ്.സി-എസ്.ടി വിദ്യാർഥികളുടെ ഉപരിപഠനം; ജില്ലയിൽ എ.ബി.സി.ഡി മാതൃകയിൽ പ്രത്യേക സംവിധാനമൊരുക്കണമെന്ന് ഐ.സി ബാലകൃഷ്ണൻ എം.എൽ.എ

0
Img 20230601 081602.jpg

 ബത്തേരി: പത്താം ക്ലാസ്, പ്ലസ്ടു പഠനം പൂർത്തിയാക്കിയ ജില്ലയിലെ പട്ടികജാതി/പട്ടിക വർഗ വിദ്യാർഥികളുടെ ഉപരിപഠനത്തിനായി അവർക്ക് സഹായകരമാകുന്ന രീതിയിൽ ജില്ലയിലെ റവന്യു വകുപ്പ് നടപ്പാക്കിയ എ.ബി.സി.ഡി പദ്ധതിയുടെ മാതൃകയിൽ പ്രത്യേക സംവിധാനം ഏർപ്പെടുത്തണമെന്ന് ഐ.സി ബാലകൃഷ്ണൻ എം.എൽ.എ ആവശ്യപ്പെട്ടു. എ.ബി.സി.ഡി ക്യാമ്പുകൾ പോലെ ജില്ലയിലെ നിയോജക മണ്ഡലം അടിസ്ഥാനത്തിൽ വിദ്യാർഥികൾക്ക് ഉപരിപഠനം ഉറപ്പാക്കുന്നതിനുള്ള ഹെൽപ് ഡെസ്കുകൾ ഉൾപ്പെടെ ഒരുക്കിയുള്ള പ്രത്യേക പരിപാടി ആസൂത്രണം ചെയ്യണമെന്നും എം.എൽ.എ ആവശ്യപ്പെട്ടു.
സംസ്ഥാനത്ത് ഏറ്റവും കൂടുതൽ പട്ടികജാതി/പട്ടികവർഗ്ഗ വിഭാഗത്തിപ്പെട്ട എസ്.എസ്.എൽ.സി, പ്ലസ് ടു വിദ്യാർഥികൾ കൂടുതലുള്ള ജില്ലയാണ് വയനാട്. പരീക്ഷ ഫലം വന്ന സാഹചര്യത്തിൽ വിവിധ കോഴ്സുകളിലേക്ക് അപേക്ഷ സമർപ്പിക്കേണ്ട സമയമായി. പ്രസ്തുത വിഭാഗത്തിലെ വിദ്യാർഥികൾക്ക് ഉപരിപഠനത്തിന് ഓൺലൈൻ സൈറ്റിൽ അപേക്ഷ സമർപ്പിക്കുന്നതിന് വേണ്ട മാർഗ നിർദ്ദേശങ്ങളും, വിവിധ കോഴ്സുകളെക്കുറിച്ചുളള അവബോധവും ലഭിക്കുന്നതിനുമുള്ള സാഹചര്യം കുറവാണ്. ജില്ലയിലെ മുഴുവൻ പട്ടിക ജാതി/പട്ടികവർഗ്ഗ വിദ്യാർഥികൾക്ക് ഉപരിപഠനം സാധ്യമാക്കുന്നതിനും ആവശ്യമായ കോഴ്സുകൾ തിരഞ്ഞെടുക്കുന്നതിനും വേണ്ട സാഹചര്യം സൃഷ്ടിക്കുന്നതിനും എ.ബി.സി.ഡി മാതൃകയിലുള്ള പ്രോഗ്രാം നടപ്പാക്കുന്നത് ഗുണകരമാകും. ഇതിനായി അടിയന്തര നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ജില്ല കലക്ടർക്ക് കത്ത് നൽകിയതായും എം.എൽ.എ അറിയിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

Latest news