ഗോത്ര വർഗ്ഗ കുട്ടികൾക്ക് യോഗാ പരിശീലനവുമായി വയനാട് ആയുഷ് ട്രൈബൽ മെഡിക്കൽ യൂണിറ്റ്
മാനന്തവാടി : അന്താരാഷ്ട്ര യോഗ ദിനത്തിന്റെ മുന്നോടിയായി വയനാട്ടിലെ ഗോത്ര വർഗ്ഗ കുട്ടികൾക്ക് വയനാട് ആയുഷ് ട്രൈബൽ മെഡിക്കൽ യൂണിറ്റിന്റെ നേതൃത്വത്തിൽ യോഗാ പരിശീലനം സംഘടിപ്പിച്ചു. കാട്ടു നായ്ക്ക, പണിയ, കുറിച്യ, കുറുമ ഗോത്രത്തിലെ കുട്ടികൾക്കാണ് മാനന്തവാടി നെല്ലൂർ നാട് ട്രൈബൽ സ്കൂളിൽ വച്ച് യോഗാ പരിശീലനം സംഘടിപ്പിച്ചത്. ഹെഡ് മാസ്റ്റർ സതീഷ് സ്വാഗത പ്രസംഗം നടത്തി.ഡോ :അരുൺ ബേബി ആശംസ പ്രസംഗം നടത്തി. യോഗ മെഡിക്കൽ ഓഫീസർ ഡോ :ഷംന കുട്ടികൾക്ക് യോഗ പരിശീലനം നൽകി. കുട്ടികളുടെ പ്രതിനിധി ഗോപാലൻ നന്ദി രേഖപ്പെടുത്തി.ആയുർവേദ, സിദ്ധ, ഹോമിയോ മെഡിക്കൽ ക്യാമ്പും ഇതോടൊപ്പം സംഘടിപ്പിച്ചു.ഡോ :വന്ദന, ഡോ :സിതാര, സൂർ ജി ത്ത്, അരുൺ ജോസ്, പ്രിയേഷ് തുടങ്ങിയവർ പങ്കെടുത്തു.
Leave a Reply