October 12, 2026

പനി ബാധിച്ചു നാല് വയസ്സുകാരി മരിച്ച സംഭവം; അന്വേഷണം വേണം: എസ്ഡിപിഐ

0
IMG_20230628_164845.jpg
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി:
പനി ബാധിച്ചു മാനന്തവാടി മെഡിക്കൽ കോളേജ് ഹോസ്പിറ്റലിൽ ചികിത്സയിൽ ഇരിക്കെ മരണപ്പെട്ട തൃശ്ശിലേരി സ്വദേശി നാല് വയസ്സുകാരി രുദ്ര അശോകിൻ്റെ മരണത്തിൽ വിശദമായ അന്വേഷണം വേണം എന്ന് എസ്ഡിപിഐ മാനന്തവാടി മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.
ഹോസ്പിറ്റലിലെ ചികിത്സ സൗകര്യങ്ങളുടെ അപര്യാപ്തതയും വേണ്ടത്ര ശ്രദ്ധ കിട്ടാത്തതും കാരണം മരണപ്പെടുന്നവരുടെ എണ്ണം ദിനേന വർധിക്കുകയാണ്. അപൂർവം ചിലത് മാത്രം ആണ് ചർച്ച ചെയ്യപ്പെടുന്നതും വാർത്തയാകുന്നതും. യാഥാർഥ്യം ഉൾകൊണ്ട് കൊണ്ട് അധികാരികൾ എത്രയും പെട്ടെന്ന് ഇടപെടാത്ത പക്ഷം ശക്തമായ സമര പരിപാടികൾക്ക് നേതൃത്വം നൽകുമെന്ന് മണ്ഡലം കമ്മിറ്റി വാർത്ത കുറിപ്പിൽ പറഞ്ഞു.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *