തലമുറകളുടെ സംഗമമായി അച്ചൂർ കുടുംബസംഗമം
പിണങ്ങോട്:
വയനാട് ജില്ലയിലെ ഏറെ പഴക്കമുള്ള തറവാടുകളിൽ ഒന്നായ അച്ചൂർ കുടുംബത്തിൻറെ കുടുംബ സംഗമം പിണങ്ങോട് വെച്ച് നടന്നു. തരിയോട് ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ ഷമീം പാറക്കണ്ടി ഉദ്ഘാടനം ചെയ്തു. കുഞ്ഞബ്ദുള്ള ചിറ്റേനി അധ്യക്ഷത വഹിച്ചു.
റസാഖ് കൽപ്പറ്റ മുഖ്യാതിഥിയായി. നൗഫൽ വാകേരി വിഷയാവതരണം നടത്തി. പരിപാടിയിൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള അച്ചൂർ കുടുംബാംഗങ്ങൾ പങ്കെടുത്തു. വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച പ്രതിഭകളെ ചടങ്ങിൽ വെച്ച് ആദരിച്ചു.
കുഞ്ഞബ്ദുള്ള കുത്തിനി, ഷംസുദ്ദീൻ, ജലീൽ കണ്ണവം, ഷാഫി അച്ചൂർ, ജാഫർ കണ്ണവം, സി കെ അബൂബക്കർ, ഷൈജൽ കണിയാമ്പറ്റ, ഷാഹിദ കുഞ്ഞമ്മദ് തുടങ്ങിയവർ സംസാരിച്ചു. ഷമീർ അച്ചൂർ സ്വാഗതവും സി കെ അബ്ദുൽ ഗഫൂർ നന്ദിയും പറഞ്ഞു.






Leave a Reply