കൽപ്പറ്റയിൽ എല്‍.പി.ജി പമ്പ് അടച്ച് പൂട്ടി ; പരാതിയുമായി ഓട്ടോ തൊഴിലാളികള്‍ രംഗത്ത്
കല്‍പ്പറ്റ: കല്‍പ്പറ്റയില്‍ പ്രവര്‍ത്തിച്ചുവന്നിരുന്ന എല്‍പിജി പമ്പ് അടച്ചതായുള്ള പരാതിയുമായി എല്‍പിജി ഓട്ടോ തൊഴിലാളികള്‍ രംഗത്ത്. കല്‍പ്പറ്റ ജൈത്രക്ക് സമീപം പ്രവര്‍ത്തിച്ചുവന്നിരുന്ന എല്‍പിജി പമ്പാണ് അടച്ചു പൂട്ടിയതായി ആരോപിക്കുന്നത് . വൈത്തിരി താലൂക്കിലെ 300 ലധികം എല്‍പിജി ഓട്ടോ തൊഴിലാളിള്‍ സ്ഥിരമായി ആശ്രയിക്കുന്ന പമ്പിലാണ് ഒരു സുപ്രഭാതത്തില്‍ വില്‍പ്പന പൂര്‍ണ്ണമായും നിര്‍ത്തിവെച്ചതായുള്ള ബോര്‍ഡ് പ്രദര്‍ശിപ്പിച്ചിട്ടുള്ളത്. ജില്ലയില്‍ കല്‍പ്പറ്റ കഴിഞ്ഞാല്‍ മാനന്തവാടിയിലും, ബത്തേരിയിലുമാണ് എല്‍പിജി പമ്പുള്ളത്. ലക്കിടി ഭാഗത്തുള്‍പ്പെടെയുള്ളവര്‍ക്ക് മറ്റിടങ്ങളില്‍ എത്തി ഗ്യാസ് നിറക്കുക എന്നത് അതീവ ബുദ്ധിമുട്ടുണ്ടാക്കുന്ന കാര്യമാണെന്നാണ് ഓട്ടോക്കാര്‍ പറയുന്നത്. ഗ്യാസില്ലാതെ പല ഓട്ടോ തൊഴിലാളികളും വണ്ടി ഓടാണ്ടിരിക്കുന്ന സാഹചര്യമാണെന്നും മാസം വലിയ തുക ഉള്‍പ്പെടെ അടവുള്ള ഇവരെ പട്ടിണി ഉള്‍പ്പെടെയുള്ളവയിലേക്ക് തള്ളി നീക്കുന്ന സാഹചര്യമാണ് ഉണ്ടാകുന്നതെന്നും ഇവര്‍ പറയുന്നു.





Leave a Reply