August 2, 2026

പച്ചിലക്കാട് മരത്തിന്റെ ശിഖരങ്ങള്‍ റോഡിലേക്ക് പൊട്ടി വീണു

0
20230702_171318.jpg
By ന്യൂസ് വയനാട് ബ്യൂറോ
കണിയാമ്പറ്റ: കണിയാമ്പറ്റ പച്ചിലക്കാട് ജംഗ്ഷനില്‍ ഉള്ള മരത്തിന്റെ ശിഖരങ്ങള്‍ റോഡിലേക്ക് പൊട്ടി വീണതിനെ തുടര്‍ന്ന് വാഹന ഗതാഗതം തടസ്സപ്പെട്ടു. തുടര്‍ന്ന് കല്‍പ്പറ്റ അഗ്‌നി സംരക്ഷ സേന അംഗങ്ങളും,കണിയാമ്പറ്റ പഞ്ചായത്ത് ഡിഎംസി അംഗങ്ങളും നാട്ടുകാരും ചേര്‍ന്ന് മരം വെട്ടിമാറ്റി ഗതാഗതം പുന:സ്ഥാപിച്ചു.കല്‍പ്പറ്റ ഫയര്‍ സ്റ്റേഷന്‍ ഓഫീസര്‍ ബഷീര്‍, അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍ ഹമീദ് ഫയര്‍മാന്‍മാരായ ഷറഫ്, അരവിന്ദ്, ഹെന്‍ട്രി, പ്രജീജ്, സുരേഷ് എന്നിവരും കണിയാമ്പറ്റ പഞ്ചായത്ത് ഡിഎംസി കണ്‍വീനര്‍ ജംഷീദ് കിഴക്കയില്‍, ചെയര്‍മാന്‍ അബ്ദുല്‍ ഗഫൂര്‍ പുല്‍പ്പറമ്പില്‍, കണ്‍വീനര്‍ മുഹമ്മദ് പച്ചിലക്കാട്, അബ്ദുല്‍ ഗഫൂര്‍ ഉത്താലക്കല്‍, മുത്തലീബ് കക്കുടുമ്പന്‍, നൗഫല്‍ കമ്പളക്കാട്, ജാഫര്‍ തച്ചറമ്പന്‍, ജലീല്‍,ഗഫൂര്‍ കല്ലങ്കോടന്‍ എന്നിവരും നേതൃത്വം നല്‍കി. പഞ്ചായത്ത് ഡിഎംസി നോഡല്‍ ഓഫിസര്‍ ശങ്കരന്‍കുട്ടി മേല്‍നോട്ടം വഹിച്ചു
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *