August 26, 2026

വിദ്യാര്‍ത്ഥികളെ ആദരിച്ചു

0
IMG_20230708_181315.jpg
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി: കേരള ഹോട്ടല്‍ ആന്റ് റസ്റ്റോറന്റ് അസോസിയേഷന്‍ വയനാട് ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ കെഎച്ച്ആര്‍എ മുന്‍ സംസ്ഥാന പ്രസിഡന്റ് കമാന്‍ഡര്‍ കുര്യക്കോസ് അനുസ്മരണവും ഹോട്ടല്‍ ഉടമകളുടെ മക്കളില്‍ പ്ലസ്ടു പരിക്ഷയില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെ ആദരിക്കലും പഠനോപകരങ്ങളുടെ വിതരണവും സംഘടിപ്പിച്ചു. ചടങ്ങ് മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന്‍ ബേബി ഉദ്ഘാടനം ചെയ്തു. ഹോട്ടല്‍ മേഖലയില്‍ ഇത്തരത്തിലുള്ള ചടങ്ങുകള്‍ മാതൃകയാണന്നും കോവിഡ് കാലത്ത് ഉള്‍പ്പെടെ ഭൂരിപക്ഷം ഹോട്ടലുടമകളും മികച്ച പ്രവര്‍ത്തനം കാഴ്ചവയ്ക്കുന്നതിനും സഹായങ്ങള്‍ എത്തിക്കുന്നതിനും മുന്‍ നിരയില്‍ ഉണ്ടയിരുന്നുവെന്നും ഇത് അഭിനന്ദനം അര്‍ഹിക്കുന്നതായയും ജസ്റ്റിന്‍ ബേബി പറഞ്ഞു. 
ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെയും ജസ്റ്റിന്‍ ബേബി ആദാരിച്ചു. കെഎച്ച്ആര്‍എ ജില്ലാ പ്രസിഡന്റ് ബിജു മന്ന അധ്യക്ഷതവഹിച്ചു. പഠനോപകരണങ്ങളുടെ വിതരണം നഗരസഭാചെയ്ര്‍പേഴ്‌സണ്‍ സി.കെ രത്‌നവല്ലി നിര്‍വഹിച്ചു. കെ എച്ച്ആര്‍എ സംസ്ഥാന സെക്രട്ടറി അനീഷ് ബി നായര്‍ അനുസ്മരണ പ്രഭാഷണം നടത്തി. നഗരസഭ വൈസ് ചെയര്‍മാന്‍ ജേക്കബ്ബ് സൊബസ്റ്റ്യന്‍, സ്‌കില്‍ഡവലപ്പ്‌മെന്റ് സഹകരണ സംഘം പ്രസിഡന്റ് സി പി മുഹമ്മദാലി, പി ആര്‍ ഉണ്ണി കൃഷ്ണന്‍. യു.സുബൈര്‍, പി.അബ്ദുള്‍ ഗഫൂര്‍ , എം.കെ സഹീര്‍ എന്നിവര്‍ പ്രസംഗിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *