June 7, 2026

സൗഹൃദ സംഗമം നടത്തി

0
20230710_114255.jpg
By ന്യൂസ് വയനാട് ബ്യൂറോ
വാളാട്: വാളാട് ഗവ.ഹയര്‍സെക്കണ്ടറി സ്‌കൂളിലെ 1991 ബാച്ചിലെ പൂര്‍വ്വ വിദ്യാര്‍ഥികള്‍ സ്‌കൂളില്‍ വെച്ച് സൗഹൃദ സംഗമം നടത്തി. അന്‍പതോളം പൂര്‍വ്വ വിദ്യാര്‍ത്ഥികളാണ് 32 വര്‍ഷത്തിന് ശേഷം സ്‌കൂളില്‍ ഒത്ത് ചേര്‍ന്നത്. ദൂരയിടങ്ങളില്‍ നിന്നുള്ളവര്‍ പോലും കൂട്ടായ്മയില്‍ പങ്കെടുക്കാന്‍ എത്തിചേര്‍ന്നത് ഏവര്‍ക്കും ഗൃഹാതുരത്വമുളവാക്കി. ഒന്നിച്ച് കൂടി ഭക്ഷണവും കഴിച്ച് വിവിധ കലാപരിപാടികള്‍ക്കും ശേഷമാണ് ഏവരും പിരിഞ്ഞത്. സുരേഷ്, ഉമ്മര്‍, സജീവ്, പ്രസാദ്, നാസര്‍,ബീന ഫ്രാന്‍സിസ്, റംല, ബീന സി. കെ. എന്നിവര്‍ സംസാരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *