ഐ.വി.ദാസ് അനുസ്മരണം സംഘടിപ്പിച്ചു
മടക്കിമല: വൈഖരി ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ വായന വാരാചരണ സമാപനത്തിന്റെ ഭാഗമായി ഐ.വി.ദാസ് അനുസ്മരണ പ്രഭാഷണവും , എസ്.എസ് എൽ.സി., പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയവരെ ആദരിക്കലും നടത്തി. ടി. നാണു അനുസ്മരണ പ്രഭാഷണം നടത്തി. പ്രസിഡന്റ് പൈക്കാടൻ കബീർ അധ്യക്ഷത വഹിച്ചു. മുട്ടിൽ പഞ്ചായത്ത് വാർഡ് മെമ്പർ അഷ്റഫ് ചിറക്കൽ ഉദ്ഘാടനം ചെയ്തു. ആദരിക്കൽ ചടങ്ങ് ടി.എ.സുധാകരൻ നിർവഹിച്ചു. എം.വി. ഓമന, അശ്വൻ.കെ.ശശിധരൻ കെ.അബ്ദുൾ ഖാദർ മടക്കിമല സംസാരിച്ചു. പി.എം. നന്ദകുമാർ സ്വാഗതവും, പി.വിശ്വനാഥൻ നന്ദിയും പറഞ്ഞു.






Leave a Reply