October 11, 2026

പട്ടാപ്പകല്‍ ആളില്ലാത്ത വീട്ടില്‍ കയറി സ്വര്‍ണവും, പൈസയും മോഷ്ടിച്ച കേസില്‍ യുവതി അറസ്റ്റില്‍

0
20230713_180218.jpg
By ന്യൂസ് വയനാട് ബ്യൂറോ
മീനങ്ങാടി: ആളില്ലാത്ത വീട്ടില്‍ കയറി ഏഴര പവന്‍ സ്വര്‍ണവും, 2000 രൂപയും മോഷ്ടിച്ച കേസില്‍ യുവതി അറസ്റ്റില്‍. മീനങ്ങാടി താഴത്തുവയല്‍കോട്ടമ്പത്ത് കോളനിയിലെ അഞ്ജു (27) വിനെയാണ് മീനങ്ങാടി സി.ഐ ബിജു ആന്റണിയും സംഘവും അറസ്റ്റ് ചെയ്തത്. ചൊവ്വാഴ്ചയാണ് ഇവര്‍ അയല്‍വാസിയായ കാലാപള്ളില്‍ അമ്മിണി രാജന്റെ വീട്ടില്‍ കയറി മോഷണം നടത്തിയത്. ഒരു സ്വര്‍ണമാലയും വളയും ഉള്‍പ്പെടെ ഏഴര പവന്‍ സ്വര്‍ണാഭരണവും, 2000 രൂപയുമാണ് മോഷ്ടിച്ചത്. വീട്ടില്‍ ആരുമില്ലാത്ത തക്കം നോക്കിയാണ് യുവതി മോഷണം നടത്തിയത്.   
സംശയാസ്പദമായ സാഹചര്യത്തില്‍ വീടിന് പരിസരത്ത് ഒരാളെ കണ്ടതായി നാട്ടുകാര്‍ നല്‍കിയ സൂചനയുടെ അടിസ്ഥാനത്തില്‍ പോലീസ് നടത്തിയ കൃത്യമായ അന്വേഷണത്തിലാണ് 48 മണിക്കൂറിനുള്ളില്‍ തന്നെ പ്രതി വലയിലായത്. എസ്.ഐ രാംകുമാര്‍, എസ്.സി.പി.ഒമാരായ അബ്ദുള്‍ റസാഖ്, ഫിറോസ് ഖാന്‍ എന്നിവരും പോലീസ് സംഘത്തിലുണ്ടായിരുന്നു. പ്രതിയില്‍ നിന്നും തൊണ്ടിമുതലുകള്‍ മുഴുവനും കണ്ടെടുത്തിട്ടുണ്ട്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാണ്ട് ചെയ്തു.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *