June 27, 2026

ജീവനക്കാരുടെ തടഞ്ഞുവച്ച ക്ഷാമബത്ത കുടിശിക ഉടന്‍ അനുവദിക്കണം : ജോയിന്റ് കൗണ്‍സില്‍

0
20230716_174416.jpg
By ന്യൂസ് വയനാട് ബ്യൂറോ
കല്‍പ്പറ്റ: ജീവനക്കാരുടെ തടഞ്ഞുവച്ച ക്ഷാമബത്ത കുടിശിക ഉടന്‍ അനുവദിക്കണമെന്ന് ജോയിന്റ് കൗണ്‍സില്‍ സിവില്‍സ്റ്റേഷന്‍ മേഖലാ കണ്‍വന്‍ഷന്‍ ആവശ്യപ്പെട്ടു. എംജിടി ഹാളില്‍ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എസ്.പി. സുമോദ് ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡന്റ് ലതിന്‍ ജോസഫ് അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി ടി.ആര്‍. ബിനില്‍കുമാര്‍, പ്രസിഡന്റ് എം.പി. ജയപ്രകാശ്, ട്രഷറര്‍ ആര്‍. ശ്രീനു, കെ.ആര്‍. സുധാകരന്‍, പി.പി. റഷീദ, കെ. ഷെമീര്‍ എന്നിവര്‍ പ്രസംഗിച്ചു. മേഖലാ സെക്രട്ടറി സുനില്‍ ജോസ് സ്വാഗതം പറഞ്ഞു. ഭാരവാഹികളായി സി. നൗഫല്‍(പ്രസിഡന്റ്), ലിതിന്‍ ജോസഫ്(സെക്രട്ടറി) എന്നിവരെ തെരഞ്ഞെടുത്തു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *