June 27, 2026

ശബരിമല ഇടത്താവളം നിർമ്മാണം പുരോഗമിക്കുന്നു

0
20230716_174541.jpg
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ  : മണിയൻങ്കോട് ക്ഷേത്രത്തിലെ ശബരിമല ഇടത്താവള നിർമ്മാണ പ്രവർത്തികൾ കൽപ്പറ്റ നിയോജകമണ്ഡലം എംഎൽഎ അഡ്വ: ടി സിദ്ദീഖിന്റെ നേതൃത്വത്തിൽ കിഫ്ബി സംഘം സന്ദർശിച്ച് നിർമ്മാണ പുരോഗതി വിലയിരുത്തി . 
ഇടത്താവളം പൂർണ്ണതയിൽ എത്തിക്കാൻ ചെയ്യേണ്ടതായിരിക്കുന്ന കൂടുതൽ കാര്യങ്ങൾക്ക് വേണ്ട നടപടികൾ ആരംഭിക്കണമെന്ന് എംഎൽഎ കിഫ്ബി ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു.  
വർഷകാലങ്ങളിൽ വെള്ളം ഉയരുന്ന പ്രദേശമായതുകൊണ്ട് തന്നെ ഇടത്താവളത്തിന്റെ ഫൂട് ഏരിയ നിർമ്മാണം വെള്ളപ്പൊക്കം ബാധിക്കാത്ത നിലയിൽ ഉയർത്തി നിർമ്മിക്കുകയും, അതോടൊപ്പം ക്ഷേത്രക്കുളം നിർമ്മാണം ,ക്ഷേത്ര പുഴക്കടവ് നവീകരണം ,ക്ഷേത്രത്തിനകത്തെ റോഡ്, പാർക്കിംഗ് അനുബന്ധ സജ്ജീകരണങ്ങൾ മുഴുവൻ ക്രമീകരിക്കണമെന്ന് എം എൽ എ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു .കിഫ്ബി എക്സിക്യൂട്ടീവ് ഡയറക്ടർ കെ.പി. പുരുഷോത്തമൻ, പ്രോജക്ട് മാനേജർ ടി. രാജീവൻ ട്രസ്റ്റി ബോർഡ് ചെയർമാർ ഇ.
പി പ്രിത്യുരാജ് , മെമ്പർ അജയൻ തുടങ്ങിയവർ പങ്കെടുത്തു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *