May 20, 2024

ബത്തേരി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ധനകോടി ചിട്ടി കേസുകളുടെ അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി

0
20230716 154412.jpg
ബത്തേരി:ബത്തേരി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ധനകോടി ചിട്ടി കേസുകളുടെ അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി. വയനാട് ജില്ലയില്‍ രജിസ്റ്റര്‍ ചെയ്ത 42 കേസുകളും, കണ്ണൂരില്‍ രജിസ്റ്റര്‍ ചെയ്ത 62 കേസുകളുമാണ് ക്രൈംബ്രാഞ്ചിന് കൈമാറിക്കൊണ്ട് സംസ്ഥാന പോലീസ് മേധാവി ഡോ. ഷെയ്ഖ് ദര്‍വേഷ് സഹേബ് ഐപിഎസ് ഉത്തരവിട്ടത്. രണ്ട് ജില്ലകളിലുമായുള്ള 104 കേസുകള്‍ അന്വേഷിക്കാനായുള്ള ഉദ്യോഗസ്ഥനേയോ, അന്വേഷണ സംഘത്തെയോ കണ്ടെത്തി അന്വേഷണമാരംഭിക്കാന്‍ സംസ്ഥാന ക്രൈംബ്രാഞ്ച് എ ഡി ജി പി ക്ക് നിര്‍ദ്ദേശവും നല്‍കിയിട്ടുണ്ട്. 2007ല്‍ സുല്‍ത്താന്‍ ബത്തേരി ആസ്ഥാനമായി പ്രവര്‍ത്തനമാരംഭിച്ച ധനകോടി ചിറ്റ്‌സിനും 2018ല്‍ പ്രവര്‍ത്തനം തുടങ്ങിയ ധനകോടി നിധി ലിമിറ്റഡിനും സംസ്ഥാന വ്യാപകമായി 22 ബ്രാഞ്ചുകളാണ് ഉണ്ടായിരുന്നത്. ചിട്ടി ചേര്‍ന്ന ഉപഭോക്താക്കള്‍ക്ക് 22 കോടി രൂപ വരെ നഷ്ടമുണ്ടായതായാണ് പരാതി.ബത്തേരിയില്‍ 14, കല്‍പ്പറ്റ 5, അമ്പലവയല്‍ 5, മാനന്തവാടി 8, കേണിച്ചിറ 2, വെള്ളമുണ്ട 1, തിരുനെല്ലി 1, തലപ്പുഴ 1, പനമരം 2, മേപ്പാടി 1, കേണിച്ചിറ 2 എന്നിങ്ങനെ 42 കേസുകള്‍ വയനാട്ടിലും, 62 കേസുകള്‍ കണ്ണൂരിലും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇത് കൂടാതെ മലപ്പുറം, കോഴിക്കോട് ജില്ലകളിലും ഇവര്‍ക്കെതിരെ കേസുകളുണ്ട്.ചിട്ടി കമ്പനിയുടെ എം ഡി അടക്കകമുള്ളവരെമുള്ളവരെ പോലീസ് കഴിഞ്ഞ ദിവസങ്ങളില്‍ അറസ്റ്റ് ചെയ്തിതിരുന്നു
പണം നിക്ഷേപിച്ച നൂറുകണക്കിന് പേര്‍ക്ക് കാലവധി പൂര്‍ത്തിയായിട്ടും പണം തിരികെ ലഭിച്ചിരുന്നില്ല. പണം കിട്ടാനുള്ളവര്‍ക്ക് സ്ഥാപനം നല്‍കിയ ചെക്കുകള്‍ ബാങ്കില്‍ പണമില്ലാത്തതിനെ തുടര്‍ന്ന് മടങ്ങിയതോടെയാണ് സംഭവം പുറത്തായത്. ഇതോടെ നിക്ഷേപകര്‍ വിവിധ പൊലീസ് സ്റ്റേഷനുകളിലും പരാതി നല്‍കുകയായിരുന്നു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *