August 2, 2026

ഉമ്മൻ‌ചാണ്ടിയുടെ ദേഹവിയോഗം; സർവകക്ഷി അനുശോചന യോഗംനടത്തി

0
IMG_20230721_220702.jpg
By ന്യൂസ് വയനാട് ബ്യൂറോ
കല്‍പ്പറ്റ: കക്ഷി രാഷ്ട്രീയ ഭേദമന്യേ ജനഹൃദയങ്ങളിൽ സ്ഥാനം പിടിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ദേഹവിയോഗത്തിൽ കല്‍പ്പറ്റയില്‍ ചേര്‍ന്ന സര്‍വകക്ഷിയോഗം അനുശോചിച്ചു. ജില്ലാ കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് എൻ.ഡി. അപ്പച്ചന്‍റെ നേതൃത്വത്തിൽ സംഘടിപ്പിച്ച സർവ്വകക്ഷി അനുസ്മരണ യോഗത്തിൽ കല്‍പ്പറ്റ മുന്‍സിപ്പല്‍ ചെയര്‍മാന്‍ കേയംതൊടി മുജീബ് അധ്യക്ഷനായിരുന്നു. ഡി. സി. സി വൈസ് പ്രസിഡണ്ട് ഒ. വി അപ്പച്ചന്‍ അനുശോചനപ്രമേയം അവതരിപ്പിച്ചു.കെ പി സി സി വര്‍ക്കിംഗ് പ്രസിഡണ്ട് അഡ്വ. ടി സിദ്ധിഖ് എം എല്‍ എ, സി പി എം ജില്ലാസെക്രട്ടറി പി ഗഗാറിന്‍, മുസ്‌ലിംലീഗ് ജില്ലാപ്രസിഡണ്ടും, യു ഡി എഫ് ജില്ലാചെയര്‍മാനുമായ കെ കെ അഹമ്മദ്ഹാജി, മുൻ എം.എൽ.എ. സി കെ ശശീന്ദ്രന്‍, കെ സദാനന്ദന്‍, പി മണി, കെ ജെ ദേവസ്യ, കെ കെ വിശ്വനാഥന്‍ മാസ്റ്റര്‍, എം സി സെബാസ്റ്റ്യന്‍, പി കെ ജയലക്ഷ്മി, കെ കെ ഹംസ, പി പി ആലി, കെ എല്‍ പൗലോസ്, കെ വി പോക്കര്‍ഹാജി, പ്രവീണ്‍ തങ്കപ്പന്‍, എം എ ജോസഫ്, കെ പി പ്രേമാനന്ദന്‍, അഡ്വ. ടി ജെ ഐസക്, സി.പി. അഷ്‌റഫ്,ഒ.കെ. മുഹമ്മദലി,എം. മോഹനൻ, സി.ജെ. വർക്കി, ഇ.വി. അബ്രഹാം, ബി. രാധാകൃഷ്ണന്‍, സംഷാദ് മരക്കാര്‍, റസാക്ക് കല്‍പ്പറ്റ, ജി. വിജയമ്മ ടീച്ചര്‍, പി. ശോഭനാകുമാരി,പോള്‍സണ്‍ കൂവയ്ക്കല്‍,പി. വിനോദ്കുമാര്‍, തുടങ്ങിയവര്‍ സംസാരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *