November 7, 2026

ഭാരത് സ്കൗട്ട്സ് & ഗൈഡ്സ് സ്നേഹഭവനങ്ങളുടെ താക്കോൽ കൈമാറ്റം 24 ന്

0
IMG_20230721_220817.jpg
Bureau Wayanad
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ: കേരള സ്റ്റേറ്റ് ഭാരത് സ്കൗട്ട്സ് & ഗൈഡ്സ് വയനാട് ജില്ലാ അസോസിയേഷന്റെ നേതൃത്വത്തിൽ സുൽത്താൻ ബത്തേരി, വൈത്തിരി ലോക്കൽ അസോസിയേഷനുകളിൽ നിർമ്മിച്ച രണ്ട്  സ്നേഹഭവനങ്ങളുടെ താക്കോൽ കൈമാറ്റം 2023 ജൂലൈ 24 തിങ്കളാഴ്ച ഉച്ചകഴിഞ്ഞു 3മണിക്ക് സുൽത്താൻ ബത്തേരി അദ്ധ്യാപകഭവനിൽ   സുൽത്താൻ ബത്തേരി എം എൽ എ ഐ സി ബാലകൃഷ്ണൻ്റെ
 അധ്യക്ഷതയിൽ തദ്ദേശ സ്വയം ഭരണവകുപ്പ് മന്ത്രി
 എം ബി രാജേഷ്   നിർവഹിക്കും.. കേരള സ്റ്റേറ്റ് ഭാരത് സ്കൗട്ട്സ് & ഗൈഡ്സ് സംസ്ഥാന സെക്രട്ടറി  എൻ കെ പ്രഭാകരന്റെ സാന്നിധ്യത്തിൽ നടക്കുന്ന ചടങ്ങിൽ  ടി കെ രമേശ് ചെയർമാൻ ബത്തേരി മുനിസിപ്പാലിറ്റി മുഖ്യതിഥിയായിരിക്കും.
കേരള സ്റ്റേറ്റ് ഭാരത് സ്കൗട്ട്സ് & ഗൈഡ്സിന്റെ വിഷൻ 2021-2026 ന്റെ ഭാഗമായി എല്ലാ സബ്ജില്ലകളിലും അർഹരായ ഓരോ വിദ്യാർത്ഥികൾക്കും വീട് നിർമ്മിച്ചു നൽകുന്നതിന്റെ ഭാഗമായി വയനാട് ജില്ലയിലെ ബത്തേരി, വൈത്തിരി ലോക്കൽ അസോസിയേഷനുകൾ ഗവ: വൊക്കേഷണൽ ഹായർസെക്കണ്ടറി സ്കൂൾ അമ്പലവയൽ, വയനാട് ഓർഫനേജ് ഹയർ സെക്കന്ററി സ്കൂൾ മുട്ടിൽ, ഉപജില്ലകളിലെ മറ്റു വിദ്യാലയങ്ങൾ പ്രദേശവാസികൾ എന്നിവരുടെ സഹകരണത്തോടെയാണ് ഭവനങ്ങൾ പൂർത്തീകരിച്ചത്. തദവസരത്തിൽ ജനപ്രതിനിധികൾ, വിദ്യാഭ്യാസ മേലധികാരികൾ, സ്കൗട്ട്സ് & ഗൈഡ്സ് സംസ്ഥാന-ജില്ലാ നേതാക്കൾ, പ്രാദേശിക ഭവനനിർമാണകമ്മിറ്റി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുക്കുമെന്ന് 
കേരള സ്റ്റേറ്റ് ഭാരത് സ്കൗട്ട്സ് & ഗൈഡ്സ് വയനാട് ജില്ലാ അസോസിയേഷൻ ഭാരവാഹികൾ അറിയിച്ചു.വാര്‍ത്താസമ്മേളനത്തില്‍ കെ എസ് ബി എസ് ജി ജില്ലാ പ്രസിഡന്റ് ജോസ് പുന്നക്കുഴി, വൈസ് പ്രസിഡന്റ് വി എം ബാലകൃഷ്ണന്‍, ബത്തേരി ലോക്കല്‍ അസോസിയേഷന്‍ സെക്രട്ടറി കെ എന്‍ ഷാജി, വൈത്തിരി ലോക്കല്‍ അസോസിയേഷന്‍ സെക്രട്ടറി കെ അബ്ദുള്‍ അസീസ് എന്നിവര്‍ പങ്കെടുത്തു.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *