ജേർണലിസ്റ്റ് യൂണിയൻ വഞ്ചനാദിനം ആചരിച്ചു
പുൽപ്പള്ളി:
കേരള ജേർണലിസ്റ്റ് യൂണിയൻ വയനാട് ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ പുൽപ്പള്ളിയിൽ വഞ്ചനാദിനം ആചരിച്ചു.
പ്രാദേശിക മാധ്യമ പ്രവർത്തകരെ സാംസ്കാരിക ക്ഷേമനിധിയിൽ ഉൾപ്പെടുത്തുമെന്ന വാഗ്ദാനം നടപ്പിലാക്കാത്തതിൽ പ്രതിഷേധിച്ച് സംസ്ഥാനകമ്മറ്റിയുടെ ആഹ്വാനപ്രകാരമാണ് ജില്ലാ കമ്മറ്റി പുൽപ്പള്ളിയിൽ വഞ്ചനാ ദിനം ആചരിച്ചത്. ജില്ലാ പ്രസിഡന്റ് എൻ.എ. സതീഷ് അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി ബാബുവടക്കേടത്ത്, സാജൻ മാത്യു , ഗിരീഷ്, പി.മോഹനൻ ,ഷാജി നടവയൽ, പി.കെ.രാഘവൻ എന്നിവർ സംസാരിച്ചു.





Leave a Reply