വരദൂരിൽവൈദ്യുതി ലൈൻപുഴയിൽ;ജനങ്ങൾ ഇരുട്ടിൽ
വരദൂർ: വൈദ്യുതി കാലുകൾ ചെരിഞ്ഞതിനെ തുടർന്ന് ലൈനുകൾ പുഴയിലേക്ക് വീഴുന്ന അവസ്ഥയിൽ.
കമ്പളക്കാട് വൈദ്യുതി സെക്‌ഷനു കീഴിൽ വരദൂർ പുഴയ്ക്ക് സമീപത്തെ എച്ച്.ടി ലൈനാണ് അരികി ടിഞ്ഞ് പുഴയിലേക്ക് ചെരിഞ്ഞത്. മൂന്ന് ഭാഗങ്ങളിലേക്കുള്ള വൈദ്യുതലൈനുകൾ പോകുന്ന പോസ്റ്റുകൾ ചെരിഞ്ഞതോടെ ഒരു ഭാഗത്തേക്കുള്ള വൈദ്യുതക്കമ്പികൾ പുഴയിൽ വീണ അവസ്ഥയിലാണ്. വൈദ്യുതലൈൻ പുഴയിലേക്ക് ചെരിഞ്ഞതോടെ പ്രദേശത്തെ വൈദ്യുതി നിലച്ചിരിക്കുകയാണ്.
പോസ്റ്റ് ചെരിയുന്ന കണ്ട് ഒരാഴ്ച മുൻപ് നാട്ടുകാർ പരാതിപ്പെട്ടെങ്കിലും മാറ്റി സ്ഥാപിച്ചിട്ടില്ല. പുഴ കരകവിഞ്ഞൊഴുകിയതോടെ ചെരിഞ്ഞ പോസ്റ്റുകൾ പെട്ടെന്ന് മാറ്റി സ്ഥാപിക്കാൻ കഴിയാത്ത അവസ്ഥയാണുള്ളത്. എത്രയും പെട്ടെന്ന് മറ്റു വഴികളിലൂടെ വൈദ്യുതി എത്തിക്കാനുള്ള നടപടി അധികൃതരുടെ ഭാഗത്തുനിന്ന് ഉണ്ടാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.ഉടൻ പ്രശ്ന പരിഹാരമുണ്ടാകുമെന്ന് അധികൃതർ പറഞ്ഞു






Leave a Reply