August 5, 2026

ബോധവത്കണ ക്ലാസ് നടത്തി

0
IMG_20230725_170618.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ : ജില്ലാ പഞ്ചായത്ത്, ജില്ലാ ആയുര്‍വേദ ആശുപത്രി, സി.ഡി.എസ് കല്‍പ്പറ്റ നഗരസഭ എന്നിവയുടെ ആഭിമുഖ്യത്തില്‍ കര്‍ക്കിടകമാസത്തെ ആരോഗ്യ സംരക്ഷണത്തിനുള്ള ഔഷധ കഞ്ഞിവിതരണവും ബോധവത്കരണ ക്ലാസ്സും സംഘടിപ്പിച്ചു. ജില്ലാ ആയുര്‍വേദ ആശുപത്രിയില്‍ നടന്ന പരിപാടി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ എം. മുഹമ്മദ് ബഷീര്‍ അദ്ധ്യക്ഷത വഹിച്ചു. ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡോ. എം.വി. സാജന്‍, എച്ച്.എം.സി അംഗങ്ങളായ വി. യൂസഫ്, അബ്ദുള്‍ റസാഖ്, സി.ഡി.എസ് ചെയര്‍പേഴ്സണ്‍ എ.വി ദീപ, ഡോ. മായ ജോര്‍ജ്ജ് എന്നിവര്‍ സംസാരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

Latest news