ആദിവാസി യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ചതായി പരാതി
മാനന്തവാടി: ആദിവാസി യുവതിയെ തോട്ടിൽ തുണി അലക്കുന്നതിനിടയിൽ ശാരീരികമായി ഉപദ്രവിച്ച് പീഡിപ്പിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ മാനന്തവാടി പോലീസ് കേസെടുത്തു . എടവക വാളേരി മാറാച്ചേരിയിൽ ജെയിംസിന്റെ പേരിലാണ് മാനന്തവാടി പോലീസെടുത്തത് . യുവതിയെ ജെയിംസ് കയറിപ്പിടിച്ചെന്നാണ് പരാതി . പീഡനശ്രമത്തെ തുടർന്ന് പ്രാണരക്ഷാർത്ഥം തൊട്ടടുത്ത വീട്ടിൽ ഓടിക്കയറുകയായിരുവെന്ന് യുവതി പോലീസിൽ മൊഴി നൽകി.ജെയിംസിനെതിരെ പീഡന ശ്രമത്തിനും , സ്ത്രീത്വത്തിന് മാനഹാനി വരുത്തിയതിനുമുള്ള വിവിധ വകുപ്പുകൾ പ്രകാരവും , എസ്.സി , എസ്.ടി നിയമപ്രകാരവുമാണ് കേസെടുത്തത് . കേസ് മാനന്തവാടി സ്പെഷ്യൽ മൊബൈൽ സ്ക്വാഡിന് കൈമാറും .





Leave a Reply