October 10, 2026

മുട്ടില്‍ മരംമുറി കേസ് : ഉന്നത ഉദ്യോഗസ്ഥരെ സംരക്ഷിച്ച് നിർത്തുന്ന നടപടി അവസാനിപ്പിക്കണം ; കേരള എന്‍.ജി.ഒ സംഘ്

0
20230729_143331.jpg
By ന്യൂസ് വയനാട് ബ്യൂറോ
കല്‍പ്പറ്റ: മുട്ടില്‍ മരംമുറി കേസില്‍ കുറ്റക്കാരായ ഉന്നത ഉദ്യോഗസ്ഥരെ സംരക്ഷിച്ച് നിര്‍ത്തി നിരപരാധികളായ താഴെത്തട്ടിലുള്ള ഉദ്യോഗസ്ഥരെ ശിക്ഷിക്കുന്ന നടപടി അവസാനിപ്പിക്കണമെന്ന് കേരള എന്‍.ജി.ഒ സംഘ് വയനാട് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. പട്ടയ ഭൂമികളില്‍ സംരക്ഷിച്ച് നിര്‍ത്തിയിട്ടുള്ള മരങ്ങള്‍ മുറിച്ചു കടത്തുന്നതിനായി അവ്യക്തവും, തെറ്റിദ്ധരിപ്പിക്കുന്നതുമായ ഉത്തരവ് പുറപ്പെടുവിപ്പിച്ചവരെയും, ആയതിന് കൂട്ടുനിന്നവരെയും സംരക്ഷിക്കുന്ന സമീപനമാണ് അന്വേഷണത്തിന്റെ മറവില്‍ നടന്നു വരുന്നത്. നിരപരാധികളായ ജീവനക്കാരെ പ്രതിസ്ഥാനത്തു നിര്‍ത്തി നടത്തുന്ന അന്വേഷണത്തിലൂടെ യഥാര്‍ത്ഥ കുറ്റക്കാര്‍ രക്ഷപ്പെടുന്ന സാഹചര്യമാണുണ്ടായിട്ടുള്ളതെന്നും കേരള എന്‍ജിഒ സംഘ് ജില്ലാ കമ്മിറ്റി അരോപിച്ചു. 
വിഷയത്തില്‍ സമഗ്രമായ അന്വേഷണം നടത്തി യഥാര്‍ത്ഥ കുറ്റക്കാരെ ശിക്ഷിക്കുന്നതിനാവശ്യമായ നടപടി സ്വീകരിക്കേണ്ടതാണെന്ന് സംഘടന മുന്‍പും ആവശ്യപ്പെട്ടിരുന്നു. ജില്ലാ പ്രസിഡന്റ് വി കെ ഭാസ്‌കരന്‍ അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ സംസ്ഥാന ജോയിന്‍ സെക്രട്ടറി കെ ഗോപാലകൃഷ്ണല്‍, വി പി ബ്രിജേഷ്, എം.കെ പ്രസാദ്, പി സുരേഷ്, കെ സനീഷ് തുടങ്ങിയവര്‍ സംസാരിച്ചു.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *