October 11, 2026

മിന്നുമണിക്ക് അഭിനന്ദനങ്ങളുമായി മന്ത്രി കെ. രാധാകൃഷ്ണന്‍

0
20230729_190318.jpg
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി :ഇന്ത്യന്‍ വനിതാ ട്വന്റി ട്വന്റി ക്രിക്കറ്റ് ടീമില്‍ ഇടം നേടിയ മിന്നുമണിക്ക് അഭിനന്ദങ്ങളുമായി മന്ത്രി കെ. രാധാകൃഷ്ണന്‍ വീട്ടിലെത്തി. മിന്നുമണിയുടെ മാനന്തവാടിയിലെ ചോയിമൂലയിലുള്ള വീട്ടില്‍ നേരിട്ടെത്തിയാണ് മന്ത്രി മിന്നുമണിയുടെ കുടുംബാംഗങ്ങളെ അഭിനന്ദനം അറിയിച്ചത്. എറണാകുളത്തുള്ള മിന്നുമണിയെ മന്ത്രി ഫോണില്‍ വിളിച്ച് അഭിനന്ദനം അറിയിച്ചു. ക്രിക്കറ്റില്‍ ഇനിയും ഉയരങ്ങള്‍ കീഴടക്കാന്‍ മിന്നുമണിക്ക് സാധിക്കട്ടെയെന്ന് മന്ത്രി ആശംസിച്ചു. മിന്നുമണിയുടെ മാതാപിതാക്കളുമായി മന്ത്രി സംസാരിച്ചു. ഒ.ആര്‍ കേളു എം.എല്‍.എ, കൗണ്‍സിലര്‍മാരായ കെ.എം അബ്ദുള്‍ ആസിഫ്, ഫാത്തിമ്മ ടീച്ചര്‍, ട്രൈബല്‍ ഡവലപ്പ്‌മെന്റ് ഓഫീസര്‍ സി. ഇസ്മയില്‍ തുടങ്ങിയവര്‍ മന്ത്രിയോടൊപ്പമുണ്ടായിരുന്നു.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *