June 22, 2026

സൗണ്ട് ബോൾ ടെന്നീസ്: ലോക ചാമ്പ്യൻഷിപ്പിലേക്ക് കാക്കവയൽ സ്വദേശി

0
20230802_124715.jpg
By ന്യൂസ് വയനാട് ബ്യൂറോ
 

മീനങ്ങാടി: കാഴ്ച പൂർണമായും നഷ്ടപ്പെട്ടവർക്കായുള്ള ബ്ലൈൻഡ് സ്പോട്സ് ലോക ചാമ്പ്യൻഷിപ്പിൽ വയനാട്ടുകാരനും . കാക്കവയൽ പുള്ളോലിക്കൽ മാത്യു – മേതി ദമ്പതിമാരുടെ മകൻ നിബിനാണ് രാജ്യത്തിന് വേണ്ടി കളിക്കളത്തിലിറങ്ങുക.
ഇ​ന്റ​ർ​നാ​ഷ​ന​ൽ ബ്ലൈ​ൻ​ഡ് സ്പോ​ർ​ട്സ് ഫെ​ഡ​റേ​ഷ​ൻ സം​ഘ​ടി​പ്പി​ക്കു​ന്ന ലോ​ക ചാ​മ്പ്യ​ൻ​ഷി​പ്പിൽ ​ ടെന്നീസിലാണ് പ​ങ്കെ​ടു​ക്കും. കാ​ഴ്ച​യി​ല്ലാ​ത്ത​വ​ർ​ക്ക് വേ​ണ്ടി​യു​ള്ള ചാ​മ്പ്യ​ൻ​ഷി​പ്പി​ലേ​ക്ക് ഇ​ന്ത്യ​യി​ൽ​നി​ന്ന് ആ​ദ്യ​മാ​യാ​ണ് ഒ​രാ​ൾ യോ​ഗ്യ​ത നേ​ടു​ന്ന​ത്.
കാ​ഴ്ച പൂ​ർ​ണ​മാ​യും ന​ഷ്ട​പ്പെ​ട്ട​വ​രു​ടെ ബി വ​ൺ കാ​റ്റ​ഗ​റി​യി​ലാ​ണ് നി​ബി​ൻ മ​ത്സ​രി​ക്കു​ക. ശ​ബ്ദു​മു​ള്ള പ്ര​ത്യേ​ക ത​രം ബോൾ ഉ​പ​യോ​ഗി​ച്ച് ത​യാ​റാ​ക്കി​യ കോ​ർ​ട്ടി​ലാ​ണ് ഇ​വ​ർ​ക്കാ​യു​ള്ള മ​ത്സ​രം ന​ട​ക്കു​ക. ഇ​പ്പോ​ൾ കോ​യ​മ്പ​ത്തൂ​ർ ആ​സ്ഥാ​ന​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന ബോ​ഷ് ഗ്ലോ​ബ​ൽ സോ​ഫ്റ്റ്‌​വെ​യ​ർ ടെ​ക്നോ​ള​ജീ​സി​ൽ അ​ക്സ​സ​ബി​ലി​റ്റി സ്‌​പെ​ഷ​ലി​സ്റ്റാ​യി ജോ​ലി ചെ​യ്തു വ​രുക​യാ​ണ്. ജ​ന്മ​ന കാ​ഴ്ച​ക്കു​റ​വു​ള്ള നി​ബി​ന് ഗ്ലൂ​ക്കോ​മ ബാ​ധി​ച്ച് 10 വ​ർ​ഷം മു​മ്പാ​ണ് കാ​ഴ്ച പൂ​ർ​ണ​മാ​യി ന​ഷ്ട​പ്പെ​ട്ട​ത്. 2019 മു​ത​ലാ​ണ് നി​ബി​ൻ സൗ​ണ്ട് ബാ​ൾ ടെ​ന്നീ​സ് പ​രീ​ശീ​ല​നം ആ​രം​ഭി​ച്ച​ത്.
2020ൽ ​ഇ​ന്ത്യ​ൻ ചാ​മ്പ്യ​നാ​വു​ക​യും തു​ട​ർ​ന്ന് ഇ​റ്റ​ലി​യി​ൽ ന​ട​ക്കേ​ണ്ടി​യി​രു​ന്ന വേ​ൾ​ഡ് ചാ​മ്പ്യ​ൻ​ഷി​പ്പി​ലേ​ക്ക് സെ​ല​ക്ഷ​ൻ ല​ഭി​ക്കു​ക​യും ചെ​യ്തെ​ങ്കി​ലും കോ​വി​ഡ് കാ​ര​ണം മ​ത്സ​രം റ​ദ്ദാ​ക്കു​ക​യാ​യി​രു​ന്നു. ആ​ഗ​സ്റ്റ് 18 മു​ത​ൽ 27 വ​രെ യു.​കെ യി​ലെ ബ​ർ​മി​ൻ​ഹാ​മി​ലാ​ണ് ഇ​ത്ത​വ​ണ ചാ​മ്പ്യ​ൻ​ഷി​പ് ന​ട​ക്കു​ന്ന​ത്.
ജോ​ലി ചെ​യ്യു​ന്ന സ്ഥാ​പ​നം ത​ന്നെ​യാ​ണ് 28 കാ​ര​നാ​യ ബി​ബി​നെ ചാ​മ്പ്യ​ൻ​ഷി​പ്പി​ന് സ്പോ​ൺ​സ​ർ ചെ​യ്തി​രി​ക്കു​ന്ന​ത്. ഇ​ന്റ​ർ​നാ​ഷ​ന​ൽ ബ്ലൈ​ന്റ് ടെ​ന്നീ​സ് ഫെ​ഡ​റേ​ഷ​ന്റെ ഇ​ന്ത്യ​യി​ലെ പ്ര​തി​നി​ധി കൂ​ടി​യാ​ണ് വയനാടിൻ്റെ താരം.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *