നമ്മ കർണാടക കൈരളി വെൽഫെയർ അസോസിയേഷൻ രൂപീകരിച്ചു; ഷൈൻ കെ ആന്റണി പ്രസിഡന്റ്
ബംഗളൂരു: നമ്മ കർണാടക കൈരളി വെൽഫെയർ അസോസിയേഷൻ ബംഗളൂരുവിലെ ചന്താപുരയിൽ രൂപീകൃതമായി. സെന്റ് തോമസ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻ ചെയർമാനും ജീവകാരുണ്യ-സാമൂഹ്യപ്രവർത്തകനുമായ ഷൈൻ കെ ആന്റണിയെ അസോസിയേഷൻ പ്രസിഡന്റായി തെരഞ്ഞെടുത്തു.
ജോബിൾ വർഗീസ്, ഹിമേഷ് ഹരിദാസൻ എന്നിവരാണ് വൈസ് പ്രസിഡന്റുമാർ. സജു കെ എൻ എ സെക്രട്ടറിയായും സാലി പി എസ്, ജോഷി സി ജെ എന്നിവർ ജോയിന്റ് സെക്രട്ടറിമാരായും ചുമതലയേറ്റു. രവീന്ദ്രനാഥാണ് ട്രഷറര്‍. ബിനു തോമസ്, ശങ്കർ കുമാർ എന്നിവരെ ജോയിന്റ് ട്രഷറര്‍മാരായും അനിൽകുമാർ കെ എം നെ കൺവീനറായും തെരഞ്ഞെടുത്തു.
ജീവകാരുണ്യപ്രവർത്തനവും സാമൂഹ്യക്ഷേമവും ലക്ഷ്യമാക്കുന്ന സംഘടന, സാമ്പത്തിക പ്രതിസന്ധി മൂലം പഠനം ഉപേക്ഷിക്കേണ്ടി വന്ന രണ്ട് കുട്ടികളുടെ തുടർപഠനം ഏറ്റെടുത്തുകൊണ്ട് പ്രവർത്തനം ആരംഭിച്ചു. ബംഗളൂരുവിൽ ഏറ്റവുമധികം മലയാളികൾ താമസിക്കുന്ന ചന്താപുരയിൽ അസോസിയേഷൻ രൂപീകരിച്ചത് പ്രവാസികൾക്ക് ഏറെ ഗുണപ്രദമാകുമെന്നും വരും വർഷങ്ങളിൽ ജീവകാരുണ്യരംഗത്തും മലയാളികളുടെ ക്ഷേമത്തിലും ഊന്നിയായിരിക്കും സംഘടന പ്രവർത്തിക്കുകയെന്നും പ്രസിഡന്റ് ഷൈൻ കെ ആന്റണി പറഞ്ഞു.
പുതിയ അസോസിയേഷൻ കർണ്ണാടകയിലെ മലയാളികളുടെ ജീവിതം അനായാസമാക്കുമെന്നും കേരളത്തിന്റെ സാംസ്കാരിക തനിമ പ്രതിഫലിപ്പിച്ച് ജീവകാരുണ്യ-സാമൂഹ്യക്ഷേമ രംഗത്ത് പുതിയൊരധ്യായം തുറക്കുമെന്നും സെക്രട്ടറി സജു കെ എൻ എ വ്യക്തമാക്കി.





Leave a Reply