October 10, 2026

മദ്യത്തിനും മയക്കുമരുന്നിനും എതിരെയുള്ള താലൂക്ക് തല ജനകീയ കമ്മിറ്റി സംഘടിപ്പിച്ചു

0
IMG_20230806_093226.jpg
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി :
മാനന്തവാടി എം എൽ എ ഒ ആർ കേളുവിന്റെ അധ്യക്ഷതയിൽ മാനന്തവാടി താലൂക്ക് കോൺഫറൻസ് ഹാളിൽ വെച്ച് മദ്യത്തിനും മയക്കുമരുന്നിനും എതിരെയുള്ള താലൂക്ക് തല ജനകീയ കമ്മിറ്റി സംഘടിപ്പിച്ചു . യോഗത്തിൽ മാനന്തവാടി എക്സൈസ് സർക്കിൾ ഇൻസ്‌പെക്ടർ സജിത്ത് ചന്ദ്രൻ സ്വാഗതം ആശംസിച്ചു. മാനന്തവാടി തഹസിൽദാർ അഗസ്റ്റിൻ എം ജെ, ഡെപ്യൂട്ടി തഹസിൽദാർ രാകേഷ് എന്നിവർ സന്നിഹിതരായിരുന്നു. കൂടാതെ താലൂക്കിലെ ജനപ്രതിനിധികൾ, വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കൾ, പോലീസ്, ഫോറസ്ററ്, ട്രൈബൽ തുടങ്ങിയ ഡിപ്പാർട്മെന്റ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു. തുടർന്ന് നടന്ന ചർച്ചയിൽ ഓണാഘോഷത്തോട് അനുബന്ധിച്ച് നടത്തേണ്ട എൻഫോഴ്സ്മെന്റ് പ്രവർത്തനങ്ങളെ കുറിച്ച് അഭിപ്രായങ്ങളും നിർദ്ദേശങ്ങളും സ്വീകരിക്കുകയും വിവിധ രാഷ്ട്രീയ പാർട്ടികളുടെയും, ജനപ്രതിനിധികളുടെയും, വിവിധ ഡിപ്പാർട്മെന്റുകളുടെയും പിന്തുണയറിയിക്കുകയും ചെയ്തു.യോഗത്തിൽ എക്സൈസ് പ്രിവെന്റീവ് ഓഫീസർ ജിനോഷ് പി ആർ നന്ദി അറിയിച്ചു.ലഹരി ഉപയോഗം തടയുന്നതിനായി ജില്ലാ തലത്തിലും താലൂക്ക് തലത്തിലും പ്രവർത്തിക്കുന്ന കൺട്രോൾ റൂം പ്രവർത്തനസജ്ജമാണ്.ലഹരി സംബന്ധമായ പരാതികളും, ലഹരിസംബന്ധമായ മറ്റ് വിവരങ്ങളും 04936 248850,04935 240012 എന്നീ നമ്പറുകളിൽ വിളിച്ചറിയിക്കാവുന്നതാണ്.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *