May 31, 2026

കൈപ്പഞ്ചേരി കോളനിക്കൊരു ഓണസമ്മാനം

0
IMG_20230826_195047.jpg
By ന്യൂസ് വയനാട് ബ്യൂറോ
ബത്തേരി : ഗവ. സർവജന ഹയർസെക്കണ്ടറി സ്കൂളിലെ എൻ എസ് എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ ദത്ത്ഗ്രാമമായ കൈപ്പഞ്ചേരി കോളനിയിലെ കുടുംബങ്ങൾക്ക് ഓണക്കിറ്റ് വിതരണം നടത്തി. പി.ടി.എ പ്രസിഡന്റ് അസീസ് മാടാല കോളനി നിവാസിയായ ശാന്തയ്ക്ക് നൽകി ഉദ്ഘാടനം  നിർവഹിച്ചു . പ്രിൻസിപ്പാൾ പി എ അബ്ദുൾ നാസർ, പ്രോഗ്രാം ഓഫീസർ യു.പി. വിജി, അധ്യാപകരായ സുനിത ഏലത്ത്, വി.എസ്.ദീപ, ദിവ്യ.എം, രേഖ.സി, ജസ്ന ജെയിംസ്, വളണ്ടിയർ ലീഡേഴ്സായ, എയ് ബെൽ , കാതറിൻ അജിത്ത് എന്നിവർ പങ്കെടുത്തു ചടങ്ങിൽ സർവജന സ്കൂളിലെ പൂർവ്വവിദ്യാർത്ഥിയും കോളനി നിവാസിയുമായ ജിതേഷ് കൈപ്പഞ്ചേരി നന്ദി പ്രകാശിപ്പിച്ചു. എൻ എസ് എസ് വളണ്ടിയേഴ്സ് കോളനി നിവാസികൾക്ക് മധുരപലഹാരം നൽകുകയും ഓണപ്പാട്ട് ആലപിക്കുകയും ചെയ്തു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *