May 20, 2024

ഫല വൃക്ഷ തോട്ടം ഒരുക്കി എൻ എസ് എസ് വിദ്യാർത്ഥികളുടെ ഓണാഘോഷം

0
Img 20230826 195145.jpg
ബത്തേരി : ഗവ. സർവജന ഹയർസെക്കണ്ടറി സ്കൂളിലെ എൻ എസ് എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ ഓണാഘോഷ ദിവസം പത്തു സെന്റ് സ്ഥലത്തു ഇരുപത്തിരണ്ടു ഇനം ഫലവൃക്ഷങ്ങൾ നട്ടു വിദ്യാർത്ഥികൾ മാതൃകയായി . സത്യ സാഹി സേവാ സമിതിയുടെ പ്രേമതരു പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് സർവജന സ്‌കൂളിൽ ഫ്രൂട്ട് ക്യാമ്പസ് ഒരുക്കുന്നത് . റംബൂട്ടാൻ , മാങ്കോസ്റ്റിൻ , അമേരിക്കൻ വാരിജയ്റ്റഡ് സപ്പോർട്ട, തുടങ്ങിയ ഇരുപത്തി രണ്ട് ഇനം ഫല വൃക്ഷങ്ങളാണ് ക്യാമ്പസ്സിൽ ഒരുക്കുന്നത് . പ്രേമതരൂ പദ്ധതിയുടെ ഉത്ഘാടനം ചെയർമാൻ ടി കെ രമേശ് നിർവഹിച്ചു . സത്യ സാഹി സംഘടന ജില്ലാ പ്രെസിഡെന്റ് ഡോ. രാജേന്ദ്രൻ പി മുഖ്യ പ്രഭാഷണം നിർവഹിച്ചു . എൽസി പൗലോസ് , ടോം ജോസ് , സാലി പൗലോസ് , ശാമില ജുനൈസ് , അബ്ദുൽ അസീസ് മാടാല, ഹേമ എം സി , ബിന്ദു പ്രമോദ് , പി എ അബ്ദുൾനാസർ , ജിജി ജേക്കബ് , വിജി യു പി , ഇന്ദിര ടീച്ചർ , ഏയ്‌ബെൽ , കാതറിൻ അജിത് എന്നിവർ സംസാരിച്ചു
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *