October 15, 2026

ആധാർ പുതുക്കലിന് പ്രത്യേക ക്യാമ്പുകൾ സംഘടിപ്പിക്കും: ജില്ലാ കളക്ടർ

0
IMG-20261014-WA0235
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ: കുട്ടികളുടെ നിർബന്ധിത ആധാർ പുതുക്കൽ, ഗോത്രമേഖലയിൽ ആധാർ കാർഡ് ലഭ്യമാക്കൽ ഉൾപ്പെടെയുള്ള സേവനങ്ങൾ ഉറപ്പാക്കുന്നതിന് ജില്ലയിൽ പ്രത്യേക ക്യാമ്പുകൾ സംഘടിപ്പിക്കുമെന്ന് ജില്ലാ കളക്ടർ വി. ചെൽസാസിനി പറഞ്ഞു. കളക്ടറേറ്റ് മിനി കോൺഫറൻസ് ഹാളിൽ ജില്ലാതല ആധാർ മോണിറ്ററിംഗ് കമ്മിറ്റി യോഗത്തിൽ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു കളക്ടർ.

സ്കൂളുകൾ, അങ്കണവാടികൾ, ഉന്നതികൾ കേന്ദ്രീകരിച്ച് പ്രത്യേക ആധാർ ക്യാമ്പുകൾ സംഘടിപ്പിച്ച് എല്ലാവർക്കും ആധാർ കാർഡുകൾ ഉറപ്പാക്കുകയാണ് ലക്ഷ്യം. കുട്ടികളുടെ ആധാർ പുതുക്കലിന് രക്ഷിതാക്കൾ ക്യാമ്പുകൾ ഉപയോഗപ്പെടുത്തണമെന്ന് കളക്ടർ അഭ്യർത്ഥിച്ചു. ക്യാമ്പുകളിൽ പങ്കെടുക്കാൻ സാധിക്കാത്തവർക്ക് അക്ഷയ കേന്ദ്രങ്ങൾ സന്ദർശിച്ചും നടപടികൾ പൂർത്തിയാക്കാം.

 

നിർബന്ധിത അപ്ഡേഷൻ ചെയ്യേണ്ട പ്രായപരിധി കഴിഞ്ഞ കുട്ടികൾക്ക് ഭാവിയിൽ ഔദ്യോഗിക ആവശ്യങ്ങൾക്കും സേവനങ്ങൾക്കും തടസ്സങ്ങൾ ഉണ്ടാകാതിരിക്കാൻ എത്രയും പെട്ടെന്ന് ബയോമെട്രിക് അപ്ഡേഷനുകൾ പൂർത്തിയാക്കണം. ആധാറുമായി ബന്ധപ്പെട്ട വിവിധ സേവനങ്ങൾ ലഭ്യമാക്കാൻ കളക്ടറേറ്റിന് എതിർവശം ആധാർ സേവാ കേന്ദ്രം രണ്ടാഴ്ചയ്ക്കുള്ളിൽ പ്രവർത്തനമാരംഭിക്കുമെന്ന് യു.ഐ.ഡി.എ.ഐ ഉദ്യോഗസ്ഥർ യോഗത്തിൽ അറിയിച്ചു. ആധാറുമായി ബന്ധപ്പെട്ട സംശയനിവാരണത്തിന് 1947 എന്ന ടോൾ ഫ്രീ നമ്പറിലും ബന്ധപ്പെടാം.

യുഐഡിഎഐ അസിസ്റ്റൻ്റ് മാനേജർ പി.എ ആസിഫ്, കെഎസ്ഐടിഎം ഡിപിഎം എസ് നിവേദ്, ഉദ്യോഗസ്ഥർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.

Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *