October 16, 2026

ലാൻഡ് ബോർഡ് ഉത്തരവ് നടപ്പിലാക്കാത്തതിൽ പ്രതിഷേധം: വില്ലേജ് ഓഫീസിലേക്ക് സ്ഥലമുടമകളുടെ മാർച്ചും ധർണ്ണയും

0
IMG-20261014-WA0266
By ന്യൂസ് വയനാട് ബ്യൂറോ

വൈത്തിരി: നീണ്ട 12 വർഷത്തെ നിയമപോരാട്ടത്തിനൊടുവിൽ ലാൻഡ് ബോർഡിന്റെ അനുകൂല വിധി നേടിയിട്ടും ഉത്തരവ് നടപ്പിലാക്കാതെ തിരിച്ചയച്ച കുന്നത്തിടവക വില്ലേജ് ഓഫീസറുടെ നടപടിയിൽ പ്രകോപിതരായി സ്ഥലമുടമകൾ വില്ലേജ് ഓഫീസിലേക്ക് മാർച്ചും ധർണ്ണയും നടത്തി. മുപ്പതും അതിലധികവും വർഷങ്ങൾക്ക് മുൻപ് പൊന്നുംവില നൽകി വാങ്ങി താമസിച്ചു വരുന്ന 150-ഓളം കുടുംബങ്ങളുടെ സ്ഥലങ്ങളാണ് 2013-ൽ തോട്ടഭൂമി തുണ്ടുവൽക്കരിച്ചു എന്നാരോപിച്ച് മിച്ചഭൂമിയായി പ്രഖ്യാപിച്ചത്. 12 വർഷത്തിലധികം വിവിധ ഓഫീസുകൾ കയറിയിറങ്ങുകയും നിരവധി ഹിയറിംഗുകളിൽ പങ്കെടുക്കുകയും ചെയ്തതിനെ തുടർന്ന്, കഴിഞ്ഞ വർഷമാണ് ഇതിൽ 80 പേരുടെ സ്ഥലങ്ങൾ വിട്ടുനൽകാനും നികുതി സ്വീകരിക്കാനും കേരള ലാൻഡ് കമ്മീഷൻ ഉത്തരവിട്ടത്. എന്നാൽ വില്ലേജ് ഓഫീസർ ലാൻഡ് ബോർഡ് ഉത്തരവ് നടപ്പിലാക്കാതെ നിസ്സാര കാരണങ്ങൾ പറഞ്ഞ് അപേക്ഷകൾ തിരിച്ചയക്കുകയായിരുന്നു. ഇതിനെ തുടർന്ന് ദുരിതത്തിലായ 80 കുടുംബങ്ങളിലെ സ്ത്രീകളടക്കം നൂറുകണക്കിന് ആളുകൾ പങ്കെടുത്ത ധർണ്ണയിൽ കെ. പി. ഷിബി അധ്യക്ഷത വഹിച്ചു. വിവിധ രാഷ്ട്രീയ, സംഘടനാ നേതാക്കളായ കെ. അഷ്‌റഫ്, ചിത്രകുമാർ, ഓ. ദേവസ്സി, ഇ. കെ. ഷമീർ, വി. ഉഷാകുമാരി, കെ. പി. സൈതലവി, എൻ. വി. ബാബു, ഷാജി കുന്നത്ത്, സി. വി. വർഗീസ്, അബ്ദുൽ അസീസ് എന്നിവർ സംസാരിച്ചു.

Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *